മലയാളിയെ കള്ളനോട്ടുമായി പിടികൂടി
മുംബൈ: മഹാരാഷ്ട്രയിലെ പന്‍വേല്‍ റെയില്‍വെ സ്റേഷനില്‍ വച്ച് 2.5 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മലയാളിയെ പിടികൂടി. കണ്ണൂര്‍ ജില്ലക്കാരനായ മുഹമ്മദ് യൂസഫിനെ പൊലീസ് കസ്റഡിയില്‍ റിമാന്റ് ചെയ്തു.
തീവണ്ടികളിലെ ബോംബ് സ്ഫോടനങ്ങളെ തുടര്‍ന്ന് റെയില്‍ പൊലീസ് കമ്മിഷണറുടെ നിര്‍ദേശ പ്രകാരം യാത്രക്കാരുടെ ബാഗുകള്‍ പരിശോധിക്കാനായി രൂപീകരിച്ച സ്ക്വാഡാണ് മുഹമ്മദ് യൂസഫിനെ കള്ളനോട്ടുകളുമായി പിടികൂടിയത്. എല്ലാ കറന്‍സിയും 500 രൂപയുടേതായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് ഭാഷ്യം ഇങ്ങനെയാണ്- റെയില്‍വെ സ്റേഷനില്‍ വച്ച് ബാഗ് തുറന്നുകാണിക്കാന്‍ വിസമ്മതിച്ച യൂസഫിനെ പൊലീസ് ചോദ്യം ചെയ്തു. അപ്പോള്‍ അയാള്‍ ഓടാന്‍ തുടങ്ങി. പിറകെയോടി പൊലീസ് അയാളെ പിടിക്കുകയും പൊലീസ് സ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പൊലീസ് സ്റേഷനില്‍ വച്ച് അയാളുടെ ബാഗ് തുറന്നപ്പോള്‍ കറന്‍സി നോട്ടുകള്‍ ഒളിപ്പിച്ചുവച്ച ഒരു ചെറിയ മരപ്പെട്ടിയാണ് കണ്ടത്.












Click it and Unblock the Notifications