മാറാട് പുനരധിവാസം വെള്ളിയാഴ്ച തുടങ്ങും
കോഴിക്കോട്: മാറാട് പുനരധിവാസം ഒക്ടോബര്‍ 10 വെള്ളിയാഴ്ച തുടങ്ങും. പുനരധിവാസത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്.
ആദ്യഘട്ടത്തില്‍ 40 കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ ടി. ഒ. സൂരജ് പറഞ്ഞു.
വൃത്തിഹീനമാക്കപ്പെട്ട വീടുകളിലെ മാലിന്യങ്ങള്‍ നീക്കുന്നത് നടന്നുവരികയാണ്. പല വീടുകളിലെയും കിണറുകള്‍ ഉപയോഗിക്കാനാവാത്ത വിധം മലിനമാക്കപ്പെട്ടിരുന്നു. ഇവ വൃത്തിയാക്കിവരുന്നു. ചില കിണറുകളില്‍ നിന്ന് ഫാനുകളും ടേപ്പ് റെക്കോര്‍ഡറുകളും കണ്ടെടുത്തു.
തീര്‍ത്തും സമാധാനം നിറഞ്ഞ അന്തരീക്ഷത്തിലാണ് മാറാട് പുനരധിവാസത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്.












Click it and Unblock the Notifications