കരുണാകരനെ അവഗണിച്ചാല്‍ പിളര്‍പ്പ്: പിള്ള
തിരുവനന്തപുരം: കെ. കരുണാകരനെ അവഗണിച്ചാല്‍ കോണ്‍ഗ്രസ് രണ്ടാവുമെന്ന് ഗതാഗതമന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) നേതാവുമായി ആര്‍. ബാലകൃഷ്ണപിള്ള.
കരുണാകരനെ മാറ്റിനിര്‍ത്തികൊണ്ട് യു ഡി എഫിന് മുന്നോട്ടുപോവാനാവില്ല. യു ഡി എഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കരുണാകരനെ വിശ്വാസത്തിലെടുക്കണം.
ഒക്ടോബര്‍ ഒമ്പത് വ്യാഴാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു ബാലകൃഷ്ണപിള്ള.
കരുണാകരനെ വിശ്വാസത്തിലെടുക്കാനുള്ള നീക്കങ്ങള്‍ ഹൈക്കമാന്റിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്ന് ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു.












Click it and Unblock the Notifications