രുദ്രാക്ഷത്തിന് പേറ്റന്റിനായി ബഹുരാഷ്ട്ര കമ്പനി
കൊച്ചി: ഒരു ബഹുരാഷ്ട്ര മരുന്നുനിര്‍മ്മാണക്കമ്പനി രുദ്രാക്ഷത്തിന് പേറ്റന്റ് നേടാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്.
ആയുര്‍വേദത്തില്‍ മരുന്നായി ഉപയോഗിക്കുന്ന രുദ്രാക്ഷത്തിന് സ്വന്തം നിലയില്‍ പേറ്റന്റ് നേടാനാണ് കമ്പനിയുടെ ശ്രമം. ഇന്ത്യയുടെ പരമ്പരാഗത വൈദ്യരീതി പ്രകാരം ചില രോഗങ്ങള്‍ക്ക് ഉത്തമമരുന്നാണ് രുദ്രാക്ഷം. വജ്രത്തോടൊപ്പം രുദ്രാക്ഷം പിടിപ്പിച്ച ആഭരണങ്ങളുമായി ഒരു അന്താരാഷ്ട്ര ആഭരണ കമ്പനിയും രംഗത്തെത്തുന്നതായി അറിയുന്നു.
മാനസികമായ പ്രശ്നങ്ങള്‍ക്കും ഉയര്‍ന്ന മാനസിക സംഘര്‍ഷത്തിനും ആയുര്‍വേദവിധി പ്രകാരം രുദ്രാക്ഷം മരുന്നാണ്. രുദ്രാക്ഷം ധരിക്കുന്നത് ഇത്തരം പ്രശ്നങ്ങളില്‍ അയവ് വരുത്താന്‍ സഹായിക്കുമെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. ഹിമാലയത്തിലും നേപ്പാളിലും വാരണാസിയിലും ഡെറാഡൂണിലും മാത്രം കണ്ടുവരുന്ന രുദ്രാക്ഷത്തിന് പേറ്റന്റ് നേടാനാണ് വിദേശ കമ്പനി ശ്രമിക്കുന്നത്. രുദ്രാക്ഷത്തിന്റെ ഔഷധമൂല്യത്തെ പറ്റി അഷ്ടാംഗഹൃദയം പോലുള്ള ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്.
രുദ്രാക്ഷത്തിന്റെ ഔഷധമൂല്യത്തെ പറ്റി ലോകവ്യാപകമായി പഠനം നടക്കുന്നുണ്ട്. കഴിഞ്ഞ ചില വര്‍ഷങ്ങളായി രുദ്രാക്ഷത്തിന്റെ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. രുദ്രാക്ഷമാലയുടെ വില 50 രൂപ മുതല്‍ 25,000 രൂപ വരെയാണ്. പതിനാലിലേറെ മുഖങ്ങളുള്ള രുദ്രാക്ഷത്തിന്റെ വില ഒരു ലക്ഷത്തോളം വരും. രുദ്രാക്ഷം ഉപയോഗിക്കുന്നവരില്‍ 40 ശതമാനത്തോളം പേര്‍ വിദേശികളാണ്.












Click it and Unblock the Notifications