ഇന്‍ഫോസിസിന്റെ ലാഭം വര്‍ധിച്ചു
ബാംഗ്ലൂര്‍: ഇന്‍ഫോസിസിന് ഈ സാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 300.16 കോടിയുടെ ലാഭം. 2003 ജൂലായ് മുതല്‍ സപ്തംബര്‍ വരെയുള്ള കാലയളവില്‍ ആണ് 300.16 കോടിയുടെ ലാഭം കണക്കാക്കിയിരിക്കുന്നത്.
2002ല്‍ ഇതേ കാലയളവില്‍ ലാഭം 277 കോടി മാത്രമായിരുന്നു. ലാഭത്തിന്റെ കാര്യത്തില്‍ ഇക്കുറി 32.9 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്.
ഇക്കാലയളവിലെ ആകെ വരുമാനം 1,134.75 കോടി രൂപ വരും. എന്നാല്‍ 2002ല്‍ ഇതേ കാലയളവില്‍ 879. 57കോടിയുടെ വരുമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
2003 ജൂലായ് മുതല്‍ സപ്തംബര്‍ വരെയുള്ള കാലയളവില്‍ പുതുതായി 29 കമ്പനികള്‍ കൂടി ഇന്‍ഫോസിസിന്റെ സേവനം തേടിയെത്തി. ഇടക്കാല ലാഭവീതമായി ഓഹരിയൊന്നിന് 14.50 രൂപ വീതം നല്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications