അമൃത മെഡിക്കല്‍ കോളജ് ഫീസില്‍ മാറ്റമില്ല
കൊച്ചി: അമൃത ഇന്‍സ്റിറ്റ്യൂട്ട് മെഡിക്കല്‍ സയന്‍സസില്‍ മെറിറ്റ് സീറ്റുകളിലെ ഫീസ് ഘടനയില്‍ മാറ്റം വരുത്തില്ലെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.
ഈ വര്‍ഷം സര്‍ക്കാര്‍ നിര്‍ദേശിച്ച ഫീസ് മാത്രമേ മെറിറ്റ് സീറ്റുകളില്‍ ഈടാക്കുകയുള്ളൂവെന്ന് സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്റുകള്‍ സര്‍ക്കാരുമായി ധാരണയിലായിരുന്നു. എന്നാല്‍ ഈ ധാരണ തങ്ങള്‍ക്ക് ബാധകമല്ലെന്ന് അമൃത ഇന്‍സ്റിറ്റ്യൂട്ട് മെഡിക്കല്‍ സയന്‍സസ് വൈസ് പ്രസിഡന്റ് എ. പി. എസ്. കൃഷ്ണന്‍ പറഞ്ഞു.
അമൃത വിശ്വവിദ്യാപീഠം സര്‍വകലാശാലയില്‍ നിന്നും അംഗീകാരം ലഭിച്ച ഇന്‍സ്റിറ്റ്യൂട്ടാണ് അമൃത മെഡിക്കല്‍ കോളജെന്നും യു ജി സി നിയമപ്രകാരമാണ് കോളജ് പ്രവര്‍ത്തിച്ചുവരുന്നതെന്നും കൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ക്ലാസുകള്‍ തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തില്‍ ഫീസ് ഘടനയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ല.












Click it and Unblock the Notifications