മുഖ്യമന്ത്രി എ. കെ. ആന്റണി ചെന്നൈയില്‍
തിരുവനന്തപുരം: സോണിയാ ഗാന്ധിയുമായി കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി എ. കെ. ആന്റണി ഒക്ടോബര്‍ ഒമ്പത് വ്യാഴാഴ്ച ചെന്നൈയിലേയ്ക്ക് പോയി.
ശ്രീപെരുംബത്തൂരിലെ രാജീവ് ഗാന്ധി സ്മാരകം രാഷ്ട്രത്തിന് സമര്‍പ്പിയ്ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായാണ് സോണിയ ചെന്നൈയില്‍ എത്തുന്നത്. സോണിയ തന്നെയാണ് ആന്റണിയെ ചെന്നൈയിലേയ്ക്ക് വിളിപ്പിച്ചത്.
കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിയ്ക്കാനായി നിയോഗിച്ച എ ഐ സി സി സമിതി ആന്റണിയെ ദില്ലിയിലേയ്ക്ക് വിളിച്ചിട്ടുണ്ട്. എന്നാല്‍ ഒക്ടോബര്‍ 12 ന് മാത്രമേ ദില്ലിയിലെത്താനാവുകയുള്ളു എന്ന് ആന്റണി അവരെ അറിച്ചിരുന്നു. അതിന് മുമ്പായി ചര്‍ച്ച നടത്താനാണ് സോണിയ ആന്റണിയെ ചെന്നൈയിലേയ്ക്ക് വിളിപ്പിച്ചത്.
കെ. പി. സി. സി. അദ്ധ്യക്ഷന്‍ സോണിയയുടെ മുന്നില്‍ ഉന്നയിച്ച നേതൃത്ത്വ മാറ്റപ്രശ്നം സോണിയ ആന്റണിയുമായി ചര്‍ച്ച നടത്തുമെന്നാണ് കരുതുത്.