സിപിഎം ആദിവാസികളെ വഞ്ചിച്ചു: ജാനു
കൊല്ലം: മുത്തങ്ങയിലെ പൊലീസ് വെടിവയ്പില്‍ മരിച്ച ആദിവാസിയുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്നതിനായി വ്യാപകമായ ഫണ്ട് പിരിവ് നടത്തിയ സി പി എം പിരിച്ച മുഴുവന്‍ തുകയും ബന്ധുക്കള്‍ക്ക് നല്‍കാതെ ആദിവാസികളെ വഞ്ചിച്ചിരിക്കുകയാണെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് സി. കെ. ജാനു.
കുണ്ടറയില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു ജാനു. വ്യാപകമായി ഫണ്ട് പിരിവ് നടത്തിയ സി പി എം മരിച്ച ആദിവാസിയുടെ കുടുംബാംഗങ്ങള്‍ക്ക് 10,000 രൂപ മാത്രമാണ് നല്‍കിയതെന്ന് ജാനു പറഞ്ഞു.
മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് സി പി ഐ 1.05 ലക്ഷവും ബി ജെ പി 5000 രൂപയും ആദിവാസിഗോത്രമഹാസഭ 10,000 രൂപയാണ് നല്‍കിയത്. അതേ സമയം പിരിച്ച മുഴുവന്‍ തുകയും സി പി എം നല്‍കിയില്ല.
തൊഴിലാളിവര്‍ഗ പാര്‍ട്ടിയെന്ന് കരുതപ്പെട്ടിരുന്ന സി പി എമ്മിനോട് പണ്ട് ആദിവാസികള്‍ക്ക് അനുഭാവമുണ്ടായിരുന്നു. എന്നാല്‍ സി പി എം നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ആദിവാസികള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല- ജാനു പറഞ്ഞു.












Click it and Unblock the Notifications