Get Updates
Get notified of breaking news, exclusive insights, and must-see stories!

നവാബ് രാജേന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: നീതി നിഷേധിക്കപ്പെടുന്നതിനെതിരെ നിയമപോരാട്ടങ്ങള്‍ നടത്തിയ നവാബ് രാജേന്ദ്രന്‍ അന്തരിച്ചു.

തിരുവനന്തപുരത്ത് അദ്ദേഹം താമസിച്ചിരുന്ന ലോഡ്ജ് മുറിയില്‍ ഒക്ടോബര്‍ 10 വെള്ളിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തൃശൂര്‍ സ്വദേശിയാണ് നവാബ് രാജേന്ദ്രന്‍. കുറച്ചുകാലമായി ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.

നേരത്തെ നവാബ് എന്ന പേരില്‍ ഒരു പത്രം നടത്തിയിരുന്നു. പൊതുകാര്യപ്രസക്തമായ വിഷയങ്ങളില്‍ നിയമയുദ്ധം നടത്തിയ ശ്രദ്ധേയനായ നവാബ് കെ. കരുണാകരനെതിരെ നടത്തിയ നിയമയുദ്ധങ്ങള്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നിരന്തരം വ്യവഹാരങ്ങള്‍ നടത്തിയ നവാബ് രാജേന്ദ്രനെ ശല്യക്കാരനായ വ്യവഹാരി ആയി പ്രഖ്യാപയ്ക്കണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് ജനറല്‍ ഒരിയ്ക്കല്‍ കോടതിയിലെത്തി. പക്ഷേ കോടതി ഈ ഹര്‍ജി ഫയലില്‍ പോലും സ്വീകരിച്ചില്ല. ഹര്‍ജ്ജി തള്ളിക്കൊണ്ട് ഹൈകോടതി ജഡ്ജി സുകുമാരന്‍ നടത്തിയ പ്രസ്താവന ഇതായിരുന്നു. -ഒരു വ്യക്തിയേയോ പ്രവര്‍ത്തനത്തേയോ കേന്ദ്രീകരിച്ചല്ല നവാബ് രാജേന്ദ്രന്റെ വ്യവഹാരം. ഭരണ - പ്രതിപക്ഷ ഭേതമെന്യേ അതുണ്ട്. രാഷ്ട്രീയക്കാരും പത്രാധിപന്മാരും മുഖ്യമന്ത്രിമാരും സ്പീക്കര്‍മാരും ജഡ്ജിമാര്‍ പോലമുണ്ട്. ചിലപ്പോഴൊക്കെ പൊതു പ്രാധാന്യമുള്ള കാര്യങ്ങള്‍ പൊതുജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ വ്യവഹാരങ്ങള്‍ സഹായകരമാവുന്നുണ്ട്- ഈ പ്രസ്താവന നവാബിന് ഒരു തിലകമാവുകയാണ് ചെയ്തത്.

അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് മാനവസേവാ അവാര്‍ഡ് നവാബിന് ലഭിച്ചിട്ടുണ്ട്. അവാര്‍ഡ് തുകയായ രണ്ട് ലക്ഷം രൂപ എറണാകുളം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറി നിര്‍മ്മാണത്തിനായി നവാബ് നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം കെ. കരുണാകരനും പത്മജയും ഇടപെട്ട് തടഞ്ഞതായി നവാബ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

കെ. കരുണാകന്‍ ഒരു വ്യവസായിയുമായി മുംബൈയിലേയ്ക്ക് ഹെലികോപ്റ്റര്‍ യാത്ര നടത്തി എന്ന് ആരോപിച്ച് നവാബ് നല്‍കിയ കേസ് ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയതാണ്. കരുണാകരന് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ട രാജന്‍ കേസിന് പിന്നിലും നവാബുണ്ടായിരുന്നു.

കരുണാകരന്‍ നേതൃത്വം നല്‍കിയ കഴിഞ്ഞ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന എം. പി. ഗംഗാധരന് നവാബിന്റെ കേസിനെ തുടര്‍ന്ന് സ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു. ഗംഗാധരന്‍ പ്രായ പൂര്‍ത്തിയാകാത്ത മകളെ വിവാഹം കഴിപ്പിച്ചു എന്നതായിരുന്നു കേസ്.

വക്കാലത്ത് നാരായണന്‍ കുട്ടി എന്ന പേരില്‍ ടി കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചലച്ചിത്രത്തിന്റെ കഥാ തന്തു സ്വീകരിച്ചത് നവാബ് രാജേന്ദ്രന്റെ ജീവിത കഥയില്‍ നിന്നാണ്.

പത്രപ്രവര്‍ത്തകനായ കമല്‍ റാം സജീവ് നവാബ് രാജേന്ദ്രനെക്കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുണ്ട്. നവാബ് നല്‍കിയ കേസിന്റെ കഥകളാണ് നവാബ് രാജേന്ദ്രന്‍ ഒരു മനുഷ്യാവകാശപ്പോരാട്ടത്തിന്റെ ചരിത്രം എന്ന ഈപുസ്തകത്തിലെ വിഷയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+