സാഹി റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍
ദില്ലി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തെക്കുറിച്ച് അന്വേഷിയ്ക്കുന്ന സാഹി കമ്മിറ്റി രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്കും.
കമ്മിറ്റി ചെയര്‍മാന്‍ സാഹി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. മുഖ്യമന്ത്രി എ.കെ. ആന്റണിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സമിതി കെ. കരുണാകരനുമായും ചര്‍ച്ച നടത്തും. നേരത്തെ ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് വരുമെന്ന് വാര്‍ത്തയുണ്ടായിരുന്നു.
റിപ്പോര്‍ട്ട് വൈകുന്നതിന്റെ കാരണങ്ങള്‍ സാഹി സമിതിയംഗങ്ങളായ എല്‍.പി. സാഹി, ജനാര്‍ദ്ദനന്‍ പൂജാരി, ആര്‍.കെ. ധവാന്‍ എന്നിവര്‍ സോണിയയെ കണ്ട് അറിയിച്ചിരുന്നു. കേരളത്തിലെ സംഘടനാപ്രശ്നങ്ങളെക്കുറിച്ച് സോണിയാഗാന്ധി ഏറെ അസ്വസ്ഥയാണെങ്കിലും അന്വേഷണത്തെപ്പറ്റി പ്രത്യേക നിര്‍ദേശങ്ങളൊന്നും സോണിയ നല്കിയിട്ടില്ലെന്നും സാഹി പറഞ്ഞു.












Click it and Unblock the Notifications