കെ. എസ്. സേതുമാധവനെ ആദരിച്ചു
ദില്ലി: പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകന്‍ കെ. എസ്. സേതുമാധവനെ 34-ാം അന്തര്‍ദേശീയ ചലച്ചിത്രോത്സവ വേദിയില്‍ ആദരിച്ചു.
ഒക്ടോബര്‍ 10 വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ ചലച്ചിത്ര നിരൂപകനായ തോട്ടം രാജശേഖരന്‍, ചലച്ചിത്രമേളയുടെ ഡയറക്ടര്‍ നീലം കപൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
സേതുമാധവന്‍ മലയാള സിനിമക്ക് പുതിയ മുഖം നല്‍കുകയായിരുന്നുവെന്ന് തോട്ടം രാജശേഖരന്‍ പറഞ്ഞു. സത്യന്‍, ശാരദ, ഷീല തുടങ്ങിയ താരങ്ങളുടെ മികച്ച ചിത്രങ്ങള്‍ സേതുമാധവന്‍ സംവിധാനം ചെയ്തവയായിരുന്നു. സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.
സേതുമാധവന്റെ ഓപ്പോള്‍, മറുപക്കം, സ്ത്രീ എന്നീ ചിത്രങ്ങള്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും.












Click it and Unblock the Notifications