Get Updates
Get notified of breaking news, exclusive insights, and must-see stories!

സാഹസികനീന്തല്‍താരം ശ്യാം മുങ്ങിമരിച്ചു

ആലപ്പാട്: സാഹസിക നീന്തല്‍ പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ ശ്യാം എസ്. പ്രബോധിനി(24) പരിശീലനത്തിനിടെ മുങ്ങിമരിച്ചു.

കൈകാലുകള്‍ ബന്ധിച്ച് ദീര്‍ഘദൂരം നീന്തുക എന്നതാണ് ശ്യാമിന്റെ ശൈലി. കൈകാലുകള്‍ ബന്ധിച്ച് ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കുക എന്ന ലക്ഷ്യത്തിനായി പരിശീലനം നടത്തുന്നതിനിടെയാണ് കായലില്‍ മുങ്ങിമരിച്ചത്.

കരുനാഗപ്പള്ളി ആലപ്പാട് പണിക്കര്‍ക്കടവ് കായലില്‍ കൈകാലുകള്‍ ബന്ധിച്ച് പരിശീലനം നടത്തുന്നതിനിടെയാണ് ഒക്ടോബര്‍ ഒമ്പത് വ്യാഴാഴ്ച ശ്യാം മുങ്ങിമരിച്ചത്. മുംബൈ കടലിടുക്ക് നീന്തുന്നതിനായി ശ്യാമിനെ സ്പോണ്‍സര്‍ ചെയ്തിട്ടുള്ള മുംബൈയിലെ സ്ഥാപനത്തിന് പ്രകടനത്തിന്റെ ചിത്രങ്ങള്‍ അയച്ചുകൊടുക്കാന്‍ ഫൊട്ടോഗ്രാഫറുമൊത്താണ് ശ്യാം ആലപ്പാട്കടവില്‍ പരശീലനം നടത്താന്‍ എത്തിയത്.

കൈകാലുകള്‍ കയറിട്ട് ബന്ധിച്ച ശേഷം അരഭാഗം വരെ പ്ലാസ്റിക് ചാക്കുകള്‍ കൊണ്ട് വരിഞ്ഞുമുറുക്കിയായിരുന്നു ശ്യാമിന്റെ അവസാനനീന്തല്‍. ചങ്ങലയുപയോഗിച്ച് ശരീരം ബന്ധിച്ചിരുന്നു. അനങ്ങാന്‍ പറ്റാത്തവിധം ശരീരം ബന്ധിച്ചതിനാല്‍ സുഹൃത്തുക്കള്‍ 35 അടി ഉയരത്തിലുള്ള പണിക്കര്‍ക്കടവ് പാലത്തിന്റെ മുകളില്‍ ശ്യാമിനെ വെള്ളത്തിലേക്ക് തള്ളുകയായിരുന്നു. വെള്ളത്തില്‍ വീണ് താഴ്ന്നതിന് ശേഷം ഉയര്‍ന്ന് വന്ന് ശ്യാം കുറച്ചുദൂരം മുന്നോട്ട് നീന്തി. ഫോട്ടോകള്‍ എടുത്തുവോ എന്ന് ഫൊട്ടോഗ്രാഫറോട് ആംഗ്യത്തില്‍ ചോദിയ്ക്കുകയും ചെയ്തു. പിന്നീട് വെള്ളത്തില്‍ താണുപോകുകയായിരുന്നു. കൂടെ വള്ളത്തിലുണ്ടായിരുന്ന സുഹൃത്തുക്കളും പിന്നീട് അഗ്നി ശമനസേനാവിഭാഗവും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് നീണ്ടകരയില്‍ നിന്നെത്തിയ മത്സ്യത്തൊഴിലാളികളാണ് ശ്യാമിന്റെ ജഡം കണ്ടെത്തിയത്.

ആലപ്പാട് പണ്ടാരത്തുരുത്ത് പുതുവീട്ടില്‍ ശശികുമാറിന്റെ മകനാണ് ശ്യാം. സുഷമ അമ്മയാണ്. ഷിനുമോള്‍, മേഘമോള്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഒക്ടോബര്‍ 10 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് ജഡം വീട്ടുവളപ്പില്‍ സംസ്കരിയ്ക്കും.

മാതാ അമൃതാനന്ദമയിയുടെ 50ാം ജന്മദിനാഘോഷച്ചടങ്ങിനിടെ കൊച്ചിക്കായല്‍ നീന്തിക്കടന്ന് ശ്യാം മാധ്യമശ്രദ്ധ നേടിയിരുന്നു. ലിംകാ റെക്കോഡ് ബുക്കില്‍ ശ്യാം സ്ഥാനം പിടിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+