വെള്ളാപ്പള്ളിയുമായി ഭിന്നതയില്ല
കൊല്ലം: എറണാകുളം ഉപതിരഞ്ഞെടുപ്പ് പ്രശ്നത്തില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അഭിപ്രായവ്യത്യാസമൊന്നുമില്ലെന്ന് യോഗം പ്രസിഡന്റ് സി. കെ. വിദ്യാസാഗര്‍ പറഞ്ഞു.
അത്തരം പ്രചാരണം ചിലരുടെ സങ്കല്പസൃഷ്ടി മാത്രമാണ്. എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ എസ് എന്‍ ഡി പി പ്രവര്‍ത്തകരോട് അവരുടെ താത്പര്യ പ്രകാരം വോട്ട് ചെയ്യാനാണ് യോഗം ആവശ്യപ്പെട്ടിരുന്നത്. ഏതെങ്കിലും ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നില്ല.
എസ് എന്‍ ഡി പി രൂപീകരിക്കുന്ന രാഷ്ട്രീയ സംഘടന ഈഴവ സമുദായത്തിന്റെ ക്ഷേമത്തിന് വേണ്ടിയായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് വിദ്യാസാഗര്‍ പറഞ്ഞു.












Click it and Unblock the Notifications