വൈറ്റ് ഹൗസ് ദീപാവലി പരിഗണിയ്ക്കും
വാഷിംഗ്ടണ്‍: ആഘോഷങ്ങളുടെ പട്ടികയില്‍ ദീപാവലിയെക്കൂടി ഉള്‍പ്പെടുത്താന്‍ വൈറ്റ് ഹൗസ് ആലോചിയ്ക്കുന്നു.
മറ്റ് മതങ്ങളുടെ പ്രധാനദിനങ്ങള്‍ ആഘോഷിയ്ക്കുന്ന പട്ടികയില്‍ ദീപാവലിയെക്കൂടി ഉള്‍പ്പെടുത്താനാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ ആലോചിയ്ക്കുന്നത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്കോട്ട് മക്ലെല്ലന്‍ ആണ് ദീപാവലി ആഘോഷിയ്ക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കഴിഞ്ഞ ദിവസം അറിയിച്ചത്.
എച്ച്-1ബി വിസയുടെ കാര്യം ബുഷ് പ്രത്യേകം പരിശോധിയ്ക്കുമെന്നും ഒരു നിയമനിര്‍മ്മാണം നടത്തും മുമ്പ് യുഎസ് കോണ്‍ഗ്രസ്സില്‍ ചര്‍ച്ച ചെയ്യുമെന്നും മറ്റൊരു ചോദ്യത്തിനുത്തരമായി മക്ലെല്ലന്‍ പറഞ്ഞു.












Click it and Unblock the Notifications