സമാധാനത്തിനുള്ള നോബല്‍ ഷിറിന്‍ എബദിക്ക
ദില്ലി: 2003ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഇറാനിയന്‍ അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഷിറിന്‍ എബദിക്ക്.
ഇറാനിലെ ആദ്യത്തെ വനിതാ ജഡ്ജിയായ ഷിറിന്‍ എബദി സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയിട്ടുള്ള ഇറാനിലെ സമുന്നതമായ വ്യക്തിത്വമാണ്. അടിച്ചമര്‍ത്തപ്പെട്ട വ്യക്തികളുടെ താത്പര്യങ്ങളെ പ്രതിനിധീകരിക്കുന്നതിന്റെ പേരിലാണ് എബദി പ്രശസ്തയായത്.
ഇറാനില്‍ മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടി നീണ്ട കാലം പോരാട്ടം നടത്തിയതിന് എബദിക്ക് 2001ലെ റാഫ്റ്റോ സമ്മാനം ലഭിച്ചിട്ടുണ്ട്. ഹ്യൂമന്‍ റൈറ്റ്സ് വാച്ചും എബദിക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്.
ഇറാനിലെ വിപ്ലവത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ മാറണമെന്ന അഭിപ്രായത്തിലാണ് എബദി ഉറച്ചുനിന്നത്. വിവേചനപരമായ നിയമങ്ങള്‍ക്കെതിരെയും പരിഷ്കരണങ്ങള്‍ക്കു വേണ്ടിയും അവര്‍ പോരാടി.












Click it and Unblock the Notifications