കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയില്‍ ശിവസേനക്കാര്‍ അറസ്റില്‍

  • By Staff
Google Oneindia Malayalam News

അയോധ്യ: നിരോധനം ലംഘിച്ച് അയോധ്യയില്‍ രാമഭക്ത സമ്മേളനം നടത്താന്‍ ശ്രമിച്ച ആയിരത്തോളം ശിവസേന പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു.

അറസ്റിലായവരില്‍ ശിവസേനയുടെ സംസ്ഥാന യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ ബാബു മിശ്രയും മഹേഷ് അഹുജയും ഉള്‍പ്പെടുന്നു.

രാമകഥ പാര്‍ക്കില്‍ വച്ചാണ് സമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നത്. പാര്‍ക്കിനടുത്തു വച്ചും റെയില്‍വെ സ്റേഷനുകളില്‍ വച്ചും ബസ് സ്റാന്റുകളില്‍ വച്ചുമാണ് ശിവസേന പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തത്.

ശിവസേന സമ്മേളനം നടത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ നഗരത്തില്‍ സുരക്ഷാ സന്നാഹം ശക്തിപ്പെടുത്തിയിരുന്നു. പല പ്രവര്‍ത്തകരും കഴിഞ്ഞ ദിവസം തന്നെ അയോധ്യയിലെത്തിയിരുന്നു. ഒക്ടോബര്‍ പത്ത് വെള്ളിയാഴ്ച ലഖ്നൊവില്‍ വച്ച് സമ്മേളനത്തില്‍ പങ്കെടുക്കാനായി പോവുകയായിരുന്ന നൂറോളം പ്രവര്‍ത്തകരെ അറസ്റ് ചെയ്തിരുന്നു.

ശിവസേന പ്രവര്‍ത്തകരെ തടയുന്നതിന് ഫൈസാബാദിലും അയോധ്യയിലും പരിസരപ്രദേശങ്ങളിലും ശക്തമായ സുരക്ഷാ സന്നാഹമാണ് ജില്ലാ അധികൃതര്‍ ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഒട്ടേറെ ശിവസേന പ്രവര്‍ത്തകര്‍ ക്ഷേത്രങ്ങളിലും മറ്റുമായാണ് കഴിഞ്ഞിരുന്നത്. ക്ഷേത്രങ്ങളില്‍ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X