Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്തും കരുണാകര വിരുദ്ധ സംഗമം

കോഴിക്കോട്: കേരളം എമ്പാടും കുരുണാകര വിരുദ്ധ യോഗങ്ങള്‍ സംഘടിപ്പിയ്ക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 11 വൈകീട്ട് എ വിരുദ്ധര്‍ വിശാല കണ്‍വന്‍ഷന്‍ നടത്തുന്നു. മുസ്ലിം ലീഗിന് മുന്‍തൂക്കമുള്ള പ്രദേശത്താണ് യോഗം സംഘടിപ്പിയ്ക്കുന്നതെന്നത് ശ്രദ്ധേയമായ കാര്യമാണ്.

കെ.മുരളീധരനെ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റണമെന്നതാണ് കണ്‍വന്‍ഷന്റെ പ്രധാന ആവശ്യം. മലപ്പുറം ചാന്ദിനി ഓഡിറ്റോറിയത്തിലാണ് കണ്‍വന്‍ഷന്‍. ഐ ഗ്രൂപ്പില്‍ നിന്ന് പിണങ്ങിപോന്ന എം. പി. ഗംഗാധരന്‍ എം. എല്‍. എ യാണ് ഇതിന് നേതൃത്ത്വം നല്‍കുന്നത്.

ഒക്ടോബര്‍ 15 ന് എറണാകുളത്ത് കരുണാകര വിരുദ്ധര്‍ നടത്തുന്ന സംസ്ഥാന കണ്‍വന്‍ഷന്റെ മുന്നോടിയായി കൂടിയാണ് ഈ ചെറു കണ്‍വന്‍ഷനുകള്‍.

ഐക്യജനാധിപത്യ മുന്നണി കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി, എം.ഐ. ഷാനവാസ്, ടി.എച്ച്.മുസ്തഫ, ആര്യാടന്‍ മുഹമ്മദ് എംഎല്‍എ, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.പി.ഗംഗാധരന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതിന്റെ മുന്നോടിയായി കരുണാകര വിരുദ്ധ നേതാക്കളുടെ യോഗം വെള്ളിയാഴ്ച വൈകീട്ട് എം പി ഗംഗാധരന്റെ മഞ്ചിരിയിലെ വീട്ടില്‍ ചേര്‍ന്നിരുന്നു.

കരുണാകരനോടൊപ്പം നില്‍ക്കുന്നെന്ന് പറയുന്ന എം. എല്‍. എ. മാരില്‍ പലരും അവസാന നിമിഷം എ വിഭാഗത്തിലേയ്ക്ക് കാല്മാറുമെന്നാണ് കരുണാകര വിരുദ്ധ വിഭാഗത്തിന്റെ കണക്ക് കൂട്ടല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+