കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയയുമായി രാഷ്ട്രീയം ചര്‍ച്ചചെയ്തില്ല: ആന്റണി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുമായി രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ചില്ലെന്ന് ആന്റണി വെളിപ്പെടുത്തി. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്ത് മടങ്ങി എത്തിയ ആന്റണി വാര്‍ത്താ ലേഖകരുമായി സംസാരിയ്ക്കുകയായിരുന്നു.

രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഒക്ടോബര്‍ 12 ാം തീയതി ദില്ലിയിലേയ്ക്ക് പോകുന്നുണ്ട്. രാജീവ്ഗാന്ധിയുടെ ചോരപുരണ്ട മണ്ണ് രാഷ്ട്രീയം പറയാനുള്ള വേദി ആയി തോന്നിയില്ല. ആന്റണി പറഞ്ഞു.

എന്നാല്‍ നേതൃമാറ്റത്തെക്കുറിച്ച് സോണിയയുമായി ആന്റണി സംസാരിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ആ വിശ്വാസം ഉറപ്പിയ്ക്കുന്ന തരത്തിലുള്ള മറ്റൊരു പ്രഖ്യാപനം ആന്റണിയില്‍ നിന്ന് ഉണ്ടാവുകയും ചെയ്തു. കേരളത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ഒരു പൊട്ടിത്തെറിയുണ്ടാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

തമിഴ്നാട്ടിലെ ശ്രീ പെരുപുത്തൂരില്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ പേരിലുള്ള സ്മാരകത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായാണ് ആന്റണി ചെന്നൈയില്‍ പോയത്.

1995-ലെ കരുണാകര സര്‍ക്കാര്‍ നേരിട്ടതിനേക്കാള്‍ വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ നേരിടുന്നതെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ അഭിപ്രായത്തെ കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാ കാലത്തും എല്ലാ സര്‍ക്കാരുകളും പ്രതിസന്ധികളെ നേരിടാറുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

പണ്ടത്തേക്കാളും ഇപ്പോള്‍ താന്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ്. അതുകൊണ്ട് പാര്‍ട്ടി കാര്യങ്ങള്‍ പരസ്യമായി പറയാന്‍ ഉദ്ദേശിയ്ക്കുന്നില്ല.

മാറാട് പുനരധിവാസം, പന്ത്രണ്ടാം ധനകാര്യ കമ്മീഷന്‍ ചര്‍ച്ച എന്നീ കാരണങ്ങളാലാണ് ഡല്‍ഹി യാത്ര അടുത്തയാഴ്ചത്തേക്ക് മാറ്റിയത്. പതിനൊന്നാം ധനകാര്യ കമ്മീഷന്‍ കേരളത്തോട് നീതി കാട്ടിയില്ല. മാറാട് പുനരധിവാസത്തിന്റെ ആദ്യഘട്ടം ഭംഗിയായി നടന്നതില്‍ സംതൃപ്തിയുണ്ട്. ആന്റണി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X