കാര്‍ഗോ ബോട്ട് സര്‍വീസ് തുടങ്ങി
കൊച്ചി: കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ കൊച്ചിയില്‍ നിന്ന് ആലപ്പുഴയിലേക്ക് കാര്‍ഗോ ബോട്ട് സര്‍വീസ് തുടങ്ങി.
മരടിനടുത്തുള്ള ഇന്‍ലാന്റ് വാട്ടര്‍വേസ് അതോറ്റിറ്റിയുടെ ടെര്‍മിനലില്‍ നിന്നുള്ള സര്‍വീസിന് ഗതാഗതമന്ത്രി ആര്‍. ബാലകൃഷ്ണപിള്ള ഒക്ടോബര്‍ 11 ശനിയാഴ്ച പച്ചക്കൊടി വീശി.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സര്‍വീസ് ഒന്നര മാസത്തിനുള്ളില്‍ തുടങ്ങുമെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. ഇതിനായി ആസ്ട്രേലിയയില്‍ നിന്നും ഹൈ സ്പീഡ് ബോട്ട് കൊണ്ടുവരും.
ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ്. തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളിലായിരിക്കും സര്‍വീസ്. ഒരു ടണ്ണിന് 140 രൂപയാണ് നല്‍കേണ്ടത്. 350 ടണ്‍ ശേഷിയുള്ള ബോട്ടാണ് സര്‍വീസ് നടത്തുന്നത്. കൊച്ചിയില്‍ നിന്നും ആലപ്പുഴയിലേക്കുള്ള യാത്രക്ക് ആറ് മണിക്കൂര്‍ സമയമെടുക്കും.
ഫൈബര്‍ ഗ്ലാസ്, സ്റീല്‍ ബോട്ടുകള്‍ നിര്‍മിക്കാന്‍ സംസ്ഥാന ജലഗതാതഗത വകുപ്പില്‍ നിന്നും ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. ഇത്തരം 10 ബോട്ടുകളുടെ നിര്‍മാണം തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications