കരുണാകരന്‍ ശനിയാഴ്ച ദില്ലിയിലെത്തും
ദില്ലി: കെ. കരുണാകരന്‍ ഒക്ടോബര്‍ 11 ശനിയാഴ്ച ദില്ലിയിലെത്തും. എറണാകുളം ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ വിവാദം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം കരുണാകരന്‍ ആദ്യമായാണ് ദില്ലിയിലെത്തുന്നത്.
ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനാണ് കരുണാകരന്‍ ദില്ലിയിലേക്ക് തിരിക്കുന്നത്. ഒരാഴ്ചയോളം കരുണാകരന്‍ ദില്ലിയിലുണ്ടാവും.
കോണ്‍ഗ്രസ് ഹൈക്കമാന്റ് കരുണാകരനെ ചര്‍ച്ചയ്ക്കായി വിളിച്ചില്ലെങ്കിലും അച്ചടക്ക സമിതി അദ്ദേഹവുമായി ദില്ലിയില്‍ ചര്‍ച്ച നടത്തിയേക്കുമെന്നാണ് കരുതുന്നത്.
ആന്റണിയുമായി ചര്‍ച്ച നടത്തിയതിന് ശേഷമേ കരുണാകരനുമായി ചര്‍ച്ച നടത്തേണ്ടതുള്ളൂവെന്നാണ് അച്ചടക്ക സമിതിയുടെ നിലപാട്. ചര്‍ച്ചയ്ക്കായി ആന്റണി ദില്ലിയിലെത്തുന്നുണ്ട്. കരുണാകരന്‍ ഒരാഴ്ച ദില്ലിയില്‍ തങ്ങുന്നതിനാല്‍ ആന്റണിയുമായി ചര്‍ച്ച നടത്തിയ ശേഷം കരുണാകരനുമായും ചര്‍ച്ച നടത്താവുന്നതാണ്.












Click it and Unblock the Notifications