കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗുള്‍പ്പെട്ട മന്ത്രിസഭയെ തുണയ്ക്കാമെന്ന് സിപിഎം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആന്റണി സര്‍ക്കാരിനെ താഴെയിറക്കി പുതുതായി രൂപീകരിക്കുന്ന മന്ത്രിസഭയില്‍ മുസ്ലിം ലീഗിനെ ഉള്‍പ്പെടുത്താനാവില്ലെന്ന സി പി എം നിലപാടില്‍ മാറ്റം.

മുസ്ലിം ലീഗ് അംഗമായ മന്ത്രിസഭയെ പിന്തുണയ്ക്കാനാവില്ലെന്നായിരുന്നു സി പി എം സ്വീകരിച്ചിരുന്ന നിലപാട്. ഈ നിലപാടിലാണ് സി പി എം മാറ്റം വരുത്തിയിരിക്കുന്നത്. ലീഗ് അംഗമായ പുതിയ മന്ത്രിസഭയെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് സി പി എം നേതൃത്വം ലീഗ് നേതൃത്വത്തെ അറിയിച്ചു.

ലീഗ് വര്‍ഗീയകക്ഷിയായതിനാല്‍ ലീഗ് മന്ത്രിസഭയിലുണ്ടെങ്കില്‍ പിന്തുണയില്ലെന്ന നിലപാടാണ് സി പി എമ്മിനുണ്ടായിരുന്നത്. എന്നാല്‍ ലീഗ് വിട്ടുപോരാതെ പുതിയ മന്ത്രിസഭ രൂപീകരിക്കാനാവില്ലെന്ന് വ്യക്തമായതോടെയാണ് നിലപാടില്‍ മാറ്റം വരുത്താന്‍ സി പി എം നേതൃത്വം നിര്‍ബന്ധിതമായത്.

എന്നാല്‍ സി പി എമ്മിന്റെ ഈ പുതിയ നയംമാറ്റത്തോട് അനുകൂല പ്രതികരണം ലീഗില്‍ നിന്നുണ്ടായിട്ടില്ല. ഇടതുമുന്നണിയില്‍ പങ്കാളിത്തം ലഭിക്കാതെ യു ഡി എഫ് വിട്ടുപോവാനാവില്ലെന്നാണ് ലീഗിലെ ആന്റണി വിരുദ്ധരായ ഒരു വിഭാഗത്തിന്റെ നിലപാട്.

എല്‍ ഡി എഫില്‍ അംഗത്വം ലഭിക്കാതെ യു ഡി എഫ് വിട്ടുപോവുന്നത് ആത്മഹത്യാപരമാണെന്ന തിരിച്ചറിവാണ് ഇത്തരമൊരു സമീപനം സ്വീകരിക്കാന്‍ ലീഗിനെ പ്രേരിപ്പിക്കുന്നത്. ഒരു മുന്നണിയിലും പെടാതെ നില്‍ക്കുന്നത് ഭാവിയില്‍ ദോഷം ചെയ്യുമെന്ന് അവര്‍ വിലയിരുത്തുന്നു.

അതേ സമയം ലീഗിന് ഇടതുമുന്നണിയില്‍ അവസരം നല്‍കിയാല്‍ തങ്ങള്‍ക്ക് മുഖം നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് സി പി എം. വര്‍ഗീയ കക്ഷിയായ ലീഗിനോട് ഒരു തരത്തിലും സഖ്യമുണ്ടാക്കാനാവില്ലെന്ന നിലപാട് ആവര്‍ത്തിക്കുന്ന സി പി എമ്മിന് ലീഗ് ഇടതുമുന്നണിയില്‍ പ്രവേശിക്കുന്നത് അനുവദിക്കാനാവില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X