കരുണാകരന്റെ പ്രതിനിധി തങ്ങളെ കണ്ടെന്ന് വാര്‍ത്ത
കോഴിക്കോട്: കരുണാകരന്റെ പ്രതിനിധി രഹസ്യമായി പാണക്കാട് ശിഹാബ് തങ്ങളെകണ്ട് രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച നടത്തിയതായി വാര്‍ത്ത.
നേതമാറ്റപ്രശ്നമായിരുന്നു പ്രധാന ചര്‍ച്ചാ വിഷയമെന്നാണ് അറിയുന്നത്. നേതമാറ്റം നേരിട്ട് ഉന്നയിയ്ക്കാന്‍ ഇപ്പോഴും മടിച്ച് നില്‍ക്കുന്ന മുസ്ലിംലീഗ് നിലപാടില്‍ മാറ്റമുണ്ടാക്കുയായിരുന്നു പ്രധാന ലക്ഷ്യം.
കരണാകരന്റെ സുഹത്തായ സി എല്‍ ആന്റൊയാണ് ശിഹാബ് തങ്ങളെ കണ്ട് ചര്‍ച്ച നടത്തിയതെന്നാണ് അറിയുന്നത്. ഒക്ടോബര്‍ 11 ശനിയാഴ്ചയായിരുന്നത്രെ കൂടിക്കാഴ്ച.
മുസ്ലിം ലീഗ് ഇല്ലെങ്കില്‍ മാത്രമേ തുണയ്ക്കുകയുള്ളു എന്ന് പറഞ്ഞ ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ നിലപാടില്‍ മാറ്റം വന്നതും ഈ കൂടികാഴ്ചയ്ക്ക് കാരണമായതായാണ് കരുതുന്നത്.












Click it and Unblock the Notifications