Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊഴില്‍ സമരം ഐടി മേഖലയിലും

തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴില്‍ സമരങ്ങള്‍ ഐടി മേഖലയെയും ഗ്രസിച്ചുതുടങ്ങുന്നു. ടെക്നോപാര്‍ക്കിലെ ടൊറൊയിഡ് എന്ന കമ്പനിയിലെ തൊഴിലാളികള്‍ മാനേജ്മെന്റിനെതിരായ സമരത്തിന്റെ പാതയിലാണ്.

ഒക്ടോബര്‍ 10 വെള്ളിയാഴ്ച ടൊറൊയിഡ് എംപ്ലോയീസ് അസോസിയേഷന്‍ ടെക്നോപാര്‍ക്കിലെ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. ചില ജീവനക്കാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചായിരുന്നു ധര്‍ണ.

സംസ്ഥാനത്തെ ഏറ്റവും വലിയ ഹാര്‍ഡ്വേര്‍ നിര്‍മാണ കമ്പനിയാണ് ടൊറൊയിഡ്. കമ്പനി തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് എംപ്ലോയീസ് അസോസിയേഷന്റെ ആരോപണം. ബോണസും മറ്റ് ആനുകൂല്യങ്ങളും നല്‍കാത്ത മാനേജ്മെന്റിന്റെ സമീപനത്തില്‍ പ്രതിഷേധിച്ചതിനാണ് ചില ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് അസോസിയേഷന്‍ ആരോപിക്കുന്നു.

അതേ സമയം കമ്പനി നടത്തിയ അന്വേഷണത്തിന്റെ വെളിച്ചത്തിലാണ് ചില ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് കമ്പനി അധികൃതര്‍ പറയുന്നു.

നേരത്തെ ടെക്നോപാര്‍ക്കിലെ ജയ് ഇന്‍ഫോസിസ്റംസില്‍ ജീവനക്കാര്‍ സമരപാതയിലേക്ക് തിരിഞ്ഞപ്പോള്‍ പ്രശ്നം ഒത്തുതീര്‍ക്കാന്‍ ഐ ടി വകുപ്പ് മുന്‍കൈയെടുത്തിയിരുന്നു. എന്നാല്‍ ടൊറൊയിഡിലെ പ്രശ്നം തീര്‍ക്കാന്‍ ഇത്തരമൊരു നീക്കം സര്‍ക്കാര്‍ നടത്തിയിട്ടില്ല.

അതേ സമയം പ്രശ്നം തീര്‍ക്കാന്‍ മൂന്നാമതൊരു കക്ഷിയുടെ ആവശ്യമില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചതിനാലാണ് പ്രശ്നത്തില്‍ ഇടപെടാത്തതെന്ന് ടെക്നോപാര്‍ക്ക് അധികൃതര്‍ പറയുന്നു. യൂറോപ്യന്‍ സന്ദര്‍ശനം നടത്തുന്ന കമ്പനിയുടെ ഉന്നതോദ്യോഗസ്ഥര്‍ ഒക്ടോബര്‍ 24ന് എത്തിയതിന് ശേഷം പ്രശ്നം പരിഹരിക്കാന്‍ ഒരുക്കമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+