എസ്. കൃഷ്ണകുമാര്‍ ബിജെപിയില്‍ ചേരുന്നു
ദില്ലി: രാജിവ്ഗാന്ധി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായിരുന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് എസ്. കൃഷ്ണകുമാര്‍ ബി ജെ പി യില്‍ ചേരുന്നു. ഒക്ടോബര്‍ 11 ശനിയാഴ്ചയാണ് ഔപചാരികമായി അദ്ദേഹം ബി ജെ പിയില്‍ അംഗമാവുന്നത്.
ദില്ലിയിലെ ബി ജെ പി ഓഫീസില്‍ നടക്കുന്ന ജയപ്രകാശ് നാരായണന്‍ അനുസ്മരണ ചടങ്ങിനോട് അനുബന്ധിച്ചാണ് കൃഷ്ണകുമാറിന്റെ ഔപചാരികമായ പാര്‍ട്ടി പ്രവേശനം നടക്കുന്നത്.
എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ സ്വതനന്ത്ര സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കുന്നതിന് മുമ്പായാണ് കൃഷ്്ണകുമാര്‍ കോണ്‍ഗ്രസ് വിട്ടത്. ബി ജെ പിയുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയില്‍ പത്രിക നല്‍കിയ കൃഷ്ണകുമാര്‍ ബി ജെ പി വി. വിശ്വനാഥമേനോന് പിന്തുണ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മത്സരരംഗത്തുനിന്ന് പിന്മാറി.












Click it and Unblock the Notifications