കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദു ജനസംഖ്യ കുറയുന്നത് തടയുക: മല്‍ഹോത്ര

  • By Staff
Google Oneindia Malayalam News

ദില്ലി: ഹിന്ദു ജനസംഖ്യ കുറയുന്ന പ്രവണത തടയുന്നതിന് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നത് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ അവലംബിക്കണമെന്ന് ബി ജെ പി നേതാവും ലോക്സഭാ എം പിയുമായ വി. കെ. മല്‍ഹോത്ര.

1951നും 1991നും ഇടയില്‍ ഹിന്ദു ജനസംഖ്യയില്‍ ഇടിവ് വന്നതായി മല്‍ഹോത്ര ചൂണ്ടിക്കാട്ടി. ഒരു ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാംഗ്ലാദേശി അഭയാര്‍ഥികളും വ്യാപകമായ മതപരിവര്‍ത്തനവും രാജ്യത്തെ ന്യൂനപക്ഷത്തിന്റെ അംഗസംഖ്യ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

തൊട്ടുകാടായ്മ പോലുള്ള ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ മതപരിവര്‍ത്തനത്തിന് കാരണമായിട്ടുണ്ട്. പലരും തങ്ങളുടെ സമുദായത്തില്‍ നിന്ന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ മൂലമാണ് മതപരിവര്‍ത്തനം നടത്തുന്നത്. ഈ പ്രവണത തടയുന്നതിന് സാമൂഹിക പരിഷ്കരണങ്ങള്‍ ആവശ്യമാണ്.

ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും അതിനായുള്ള ശ്രമങ്ങളൊന്നും ഇതുവരെയുണ്ടായിട്ടില്ലെന്ന് മല്‍ഹോത്ര പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X