കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്വത്റോച്ചിയ്ക്കെതിരെ തെളിവ് നല്കൂ: ഇറ്റലി

  • By Staff
Google Oneindia Malayalam News

ദില്ലി: ബോഫോഴ്സ് കേസില്‍ ഇറ്റലിയില്‍ ബിസിനസ്സ്കാരനായ ക്വത്റോച്ചിയ്ക്കെതിരെ കൂടുതല്‍ തെളിവുകള്‍ നല്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഇറ്റലി ആവശ്യപ്പെട്ടു.

ഇന്റര്‍പോള്‍ ക്വത്റോച്ചിയ്ക്കെതിരെ പുറപ്പെടുവിച്ചിട്ടുള്ള റെഡ് കോര്‍ണര്‍ നോട്ടീസ് പിന്‍വലിയ്ക്കണമെന്നും ഇറ്റലി ആവശ്യപ്പെട്ടു. ഇക്കാര്യം ഇറ്റലി രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ഇറ്റലിയുടെ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലൂസ്കോണിയുടെ ഇന്ത്യാസന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് ഇറ്റലി ഇക്കാര്യം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

ഇറ്റലിയുടെ ഈ നിര്‍ദേശം ഇന്ത്യയെ അമ്പരപ്പിച്ചിരിക്കുകയാണ്. കാരണം മലേഷ്യയില്‍ കഴിഞ്ഞിരുന്ന ക്വത്റോച്ചി 2002 ഡിസംബറില്‍ ആണ് ഇറ്റലിയിലേക്ക് തിരിച്ചുപോയത്. ഇതുവരെ ക്വത്റോച്ചി എവിടെയാണെന്ന കാര്യം വെളിപ്പെടുത്താന്‍പോലും ഇറ്റലി ഇതുവരെ തയ്യാറായിട്ടില്ല.

ക്വത്റോച്ചി ഇറ്റലിയാണെന്ന കാര്യം ഇറ്റലി സമ്മതിയ്ക്കാത്തിടത്തോളം കാലം സിബിഐയ്ക്ക് അദ്ദേഹത്തെ വിട്ടുകിട്ടുന്നതിനെക്കുറിച്ച് ആവശ്യപ്പെടാനും കഴിയില്ല. അതുകൊണ്ടാണ് ഈയിടെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X