Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്‍ ഗൂഢലക്ഷ്യങ്ങളുമായി ദില്ലിയില്‍

ദില്ലി: പാര്‍ലമെന്റ് സമിതിയില്‍ പങ്കെടുക്കാന്‍ മാത്രമാണ് താന്‍ ദില്ലിയിലെത്തിയതെന്നാണ് കെ കരുണാകരന്‍ പറയുന്നതെങ്കിലും പല ഗൂഢോദ്ദേശങ്ങളും അദ്ദേഹത്തിന് ഉണ്ടെന്ന് കരുതുന്നു. തന്റെ സഹപ്രവര്‍ത്തകര്‍ പലരും ദില്ലിയില്‍ കോണ്‍ഗ്രസില്‍ ഉണ്ടെന്നും അവര്‍ പാര്‍ട്ടിയില്‍ ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവരാണെന്നും അവരെ കാണുമെന്നും കരുണാകരന്‍ തന്നെ പറഞ്ഞു.

നേതൃമാറ്റം ആവശ്യപ്പെടുന്നതിനോടൊപ്പം സ്പീക്കര്‍ വക്കം പുരുഷോത്തമനെ മാറ്റാനും ആവശ്യപ്പെടാനാണ് കരുണാകരന്‍ ഉദ്ദേശിയ്ക്കുന്നത്.

ദില്ലിയില്‍ വിവിധ മുതിര്‍ന്ന നേതാക്കന്മാരെ കാണുമെന്ന് കരുണാകരന്‍ പറയുന്നത് തനിയ്ക്കെതിരെ ഹൈകമാണ്ടില്‍ നടക്കുന്ന നീക്കങ്ങള്‍ക്ക് തടയിടാനും നേതൃമാറ്റം എന്ന കരുണാകരന്റെ ആവശ്യത്തിന് ദില്ലിയിലെ പ്രധാന കോണ്‍ഗ്രസ്കാര്‍ക്കിടയില്‍ കൂടുതല്‍ അംഗീകാരം ഉണ്ടാക്കാനുമാണെന്നത് വ്യക്തമാണ്.

സ്പീക്കര്‍ വക്കം പുരുഷോത്തമനെതിരെയും കരുണാകരന്‍ നടത്തുന്ന ചരടുവലികളും ദില്ലിയില്‍ അദ്ദേഹം ശക്തമാക്കും. സ്പീക്കറെ മാറ്റണമെന്ന് കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ആവശ്യപ്പെടാന്‍ പോവുകയാണെന്നതിന്റെ വെളിച്ചത്തില്‍ വേണം ഇതിനെ കാണാന്‍. ഹൈകമാണ്ടിനോട് നേരിട്ട് തന്നെ ഈ ആവശ്യം ഉന്നയിയ്ക്കാനാണ് കരുണാകരന്‍ ഉദ്ദേശിയ്ക്കുന്നത്.

പാര്‍ലമെന്റ് സമിതിയില്‍ പങ്കെടുക്കാന്‍മാത്രമായാണ് താന്‍ വന്നതെന്നാണ് കരുണാകരന്‍ പറയുന്നതെങ്കിലും കേരളത്തെ കോണ്‍ഗ്രസിലെ സംഭവങ്ങളെക്കുറിച്ച് അന്വേഷിയ്ക്കുന്ന എല്‍.പി. സാഹി കരുണാകരനെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്റ് സമിതിയില്‍ പങ്കെടുക്കാനായി വരുമ്പോള്‍ കാണാമെന്നായിരുന്നു അന്ന് സാഹിയോട് കരുണാകരന്‍ പറയുന്നത്. എന്നാല്‍ ഇതിനെ കരുണാകരന്‍ രഹസ്യമായി വയ്ക്കാന്‍ ശ്രമിയ്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+