25 കുടുംബങ്ങളുടെ പുനരധിവാസം തടഞ്ഞു
കോഴിക്കോട്: മാറാട് പുനരധിവാസം വീണ്ടും പ്രതിസന്ധിയിലായി. ഒക്ടോബര്‍ 12 ഞായറാഴ്ച മാറാട് കൂട്ടക്കൊല കേസിലെ പ്രതികളുടെ ബന്ധുക്കളായ 25 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നത് തടയപ്പെട്ടതാണ് വീണ്ടും പ്രതിസന്ധിയുണ്ടാക്കിയത്.
മാറാട് കേസിലെ പ്രതികളുടെ ബന്ധുക്കളെ അവസാനം മാത്രം പുനരധിവസിപ്പിച്ചാല്‍ മതിയെന്ന് തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ ധാരണയുണ്ടായിരുന്നുവെന്ന് അരയസമാജം സെക്രട്ടറി സുരേഷ് പറഞ്ഞു.
ഈ ധാരണയെ കുറിച്ച് അറിയാതെയാണ് ജില്ലാ അധികൃതര്‍ മാറാട് കേസിലെ പ്രതികളുടെ ബന്ധുക്കളായ കുടുംബങ്ങളെ ചാലിയത്തെ ക്യാമ്പില്‍ നിന്ന് മാറാടേക്ക് കൊണ്ടുവന്നത്. 25 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നത് അരയസമാജം പ്രവര്‍ത്തകരാണ് തടഞ്ഞത്.
പുനരധിവാസം തടസപ്പെട്ടതോടെ ഇപ്പോള്‍ പയ്യാനക്കലെ സ്കൂളില്‍ കഴിയുകയാണ് കുടുംബാംഗങ്ങള്‍. മാറാട് കേസിലെ പ്രതികളെ ജാമ്യത്തില്‍ വിടുകയും വീടുകള്‍ക്ക് സംഭവിച്ച കേടുപാടിന് നഷ്ടപരിഹാരം നല്‍കുകയും ചെയ്യാതെ ഇവിടെ നിന്ന് എങ്ങോട്ടേക്കുമില്ലെന്ന നിലപാടിലാണ് ഇവര്‍.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 45 കുടുംബങ്ങളെ പുനരധിവസിപ്പിക്കും. ഇതുവരെയായി 130 കുടുംബങ്ങളെ പുനരധിവസിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications