Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റതിരിച്ച് നടപടിയെടുത്താല്‍ അംഗീകരിക്കില്ല: മുരളീധരന്‍

പാലക്കാട്: കോണ്‍ഗ്രസിലെ ഐ വിഭാഗത്തില്‍ ചിലര്‍ക്കെതിരെ മാത്രം നടപടി എടുത്താല്‍ അംഗീകരിയ്ക്കില്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി.

കെ. കരുണാകരനേയും തന്നെയും ഒഴിവാക്കി മറ്റുചിലരുടെ പേരില്‍ മാത്രം നടപടി എടുക്കാന്‍ ഹൈക്കമാന്‍ഡ് ആലോചിയ്ക്കുന്നതായി വന്ന വാര്‍ത്തകളോട് പ്രതികരിയ്ക്കുകയായിരുന്നു കെ.പി.സി.സി. ഐ പ്രസിഡണ്ട് കെ. മുരളീധരന്‍.

എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ വിട്ടുനില്‍ക്കാന്‍ ഒരുവിഭാഗം തീരുമാനിച്ചിരുന്നു. അതിന്റെ പേരില്‍ ചിലരെ മാത്രം തിരഞ്ഞുപിടിച്ച് നടപടിക്ക് വിധേയമാക്കിയാല്‍ അംഗീകരിക്കില്ല -മുരളീധരന്‍ പറഞ്ഞു.

എറണാകുളം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടപടിയെടുക്കുകയാണെങ്കില്‍ മന്ത്രിമാരടക്കമുള്ളവര്‍ക്കെതിരെ നടപടി വേണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു. ആദ്യം മന്ത്രി എം.എം. ഹസ്സനെതിരെ നടപടിയെടുക്കണം. ഹൈക്കമാന്‍ഡിനെതിരെ ഒരക്ഷരം പറയാത്ത ആളാണ് കോടോത്ത് ഗോവിന്ദന്‍നായര്‍. അദ്ദേഹത്തിന്റെ പേരില്‍ നടപടിയെടുത്തിട്ടും തങ്ങള്‍ അംഗീകരിച്ചു. എന്നാല്‍ മുഖ്യമന്ത്രിപോലും തിരഞ്ഞെടുപ്പുവേദിയില്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുരാഷ്ട്രീയം പ്രസംഗിച്ചു.

എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപോകേണ്ട യു.ഡി.എഫ്. കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി സംസ്ഥാനം മുഴുവന്‍ സഞ്ചരിച്ച് ഗ്രൂപ്പുരാഷ്ട്രീയം കളിക്കുകയാണെന്ന് കെ.പി.സി.സി. പ്രസിഡണ്ട് ആരോപിച്ചു. ഹൈക്കമാന്‍ഡ് നിയോഗിച്ച എല്‍.പി. സാഹിയെ വരെ അദ്ദേഹം വിമര്‍ശിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+