കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണിയില്‍ പുതിയ പാനീയം- നിഞ്ച

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാരിതര സംഘടനയായ ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ പുതിയ പാനീയം വിപണിയിലിറക്കുന്നു. നിഞ്ച എന്നാണ് പാനീയത്തിന്റെ പേര്.

നാരങ്ങയും ഇഞ്ചിയും അടങ്ങിയതാണ് പാനീയം. നാരങ്ങ, ഇഞ്ചി എന്നീ പേരുകളില്‍ നിന്നാണ് നിഞ്ചയുണ്ടായത്. ഒരു കപ്പ് നിഞ്ചയുടെ വില അഞ്ച് രൂപയാണ്. തിരുവനന്തപുരത്ത് പാളയത്ത് നിഞ്ചയുടെവില്പന യൂണിറ്റ് പ്രവര്‍ത്തിച്ചുതുടങ്ങി.

ഒരു കപ്പില്‍ രണ്ട് നാരങ്ങയുടെ നീരുണ്ടാവും. അഞ്ച് ലിറ്റര്‍ വെള്ളത്തില്‍ 750 ഗ്രാം ഇഞ്ചിയാണ് ഉപയോഗിക്കുന്നത്. 200 മില്ലി ലിറ്റര്‍ നിഞ്ച 140 കലോറി ഊര്‍ജം പ്രദാനം ചെയ്യുമെന്ന് ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിളിന് നേതൃത്വം നല്‍കുന്ന ഡോ. സി. ആര്‍. സോമന്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിഞ്ച യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് കുടുംബശ്രീയുമായി കരാറിലേര്‍പ്പെടുന്നതിന് ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിളിന് പദ്ധതിയുണ്ട്. ഫ്രാഞ്ചൈസി തുടങ്ങുന്നതിന് 15,000 രൂപയാണ് നിക്ഷേപിക്കേണ്ടത്.

തിരുവനന്തപുരത്ത് പാളയത്തെ സാഫല്യം കോംപ്ലക്സിലാണ് ഇപ്പോള്‍ നിഞ്ചയുട കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ കോളജ് ജംഗ്ഷനിലും തമ്പാനൂരിലും വഴുതക്കാട് വനിതാ കോളജ് ജംഗ്ഷനിലും ആള്‍ സെയ്ന്റ്സ് കോളജിലും മ്യൂസിയം വളപ്പിലും കോര്‍പ്പറേഷന്‍ ഓഫീസിലും പ്ലാനിറ്റോറിയത്തിലും നിഞ്ചയുടെ കൗണ്ടറുകള്‍ തുറയ്ക്കും.

ബാംഗ്ലൂരില്‍ ഏഴ് യൂണിറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഡോ. സി. ആര്‍. സോമന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X