Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിക്ഷ ഭയന്ന് പണിമുടക്കില്ലെന്ന് കരുതേണ്ട: പിണറായി

കണ്ണൂര്‍: കോടതി ശിക്ഷിയ്ക്കുമെന്ന് ഭയന്ന് ആരും പണിമുടക്കാതിരിയ്ക്കുമെന്ന് കരുതേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

എസ്ടിഎഫ്ഐയും കെഎസ്ടിഎയും ചേര്‍ന്ന് പണിമുടക്ക് അവകാശവും സുപ്രീംകോടതി വിധിയും എന്ന വിഷയത്തെക്കുറിച്ച് കണ്ണൂര്‍ ജിവിഎച്ച്എസ്എസ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അവകാശങ്ങള്‍ നേടാനായി ആരും ആദ്യമേ പണിമുടക്ക് മാര്‍ഗ്ഗമായി സ്വീകരിയ്ക്കാറില്ല. മറ്റൊരു വഴിയുമില്ലാതെ വരുമ്പോഴാണ് ഇതിലേക്ക് തിരിയുന്നത്. ശിക്ഷ ഭയന്ന് പണിമുടക്കാത്ത അവസ്ഥ ഒരു കാലത്തുമുണ്ടായിട്ടില്ല. അതിനാല്‍ പണിമുടക്ക് തടയുകയല്ല അതിനുള്ള സാഹചര്യമൊഴിവാക്കുകയാണ് വേണ്ടത്.

അവകാശങ്ങള്‍ കവരാന്‍ ശ്രമിക്കുമ്പോള്‍ ചെറുത്ത് നില്‍പ്പ് ഉണ്ടാവും. ഇത് തടയാന്‍ ജുഡീഷ്യറി തന്നെ ആദ്യം രംഗത്ത് വരുന്നു. ഇതുമായി പൊരുത്തപ്പെട്ട് പോകാനാവില്ല. കോടതി ഇടപെടേണ്ടത് ജനങ്ങളുടെ ഭാഗത്തു നിന്നാണ്. ജനങ്ങളുടെ രക്ഷയ്ക്ക് കോടതി എത്തണം.

ആഗോളീകരണം മറ്റു മേഖലകളിലുള്ളവരെയെന്ന പോലെ ജുഡീഷ്യറിയിലുള്ളവരെയും സ്വാധീനിക്കുന്നു. മുമ്പ് പണിമുടക്ക് അവകാശത്തെ ഉയര്‍ത്തിക്കാട്ടുന്ന വിധി ഉണ്ടായിട്ടുണ്ട്. ആഗോളീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഇതിന് അവകാശമില്ലെന്ന് ഓര്‍മ്മിപ്പിക്കുന്നത് ചില ജഡ്ജിമാരുടെ മാത്രം നടപടിയല്ല. ചില പ്രത്യേക അജണ്ടയ്ക്കായി ജുഡീഷറിയെ അടക്കം ഉപയോഗിക്കുകയാണ്. പിണറായി വിജയന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+