Get Updates
Get notified of breaking news, exclusive insights, and must-see stories!

തോമസ് ഐസക്കിനെതിരെ പാഠം

കൊല്ലം: ജനകീയാസൂത്രണത്തെയും ഡോ. തോമസ് ഐസക്കിനെയും രൂക്ഷമായി വിമര്‍ശിക്കുകയാണ് പ്രൊഫ. എം.എന്‍. വിജയന്‍ പത്രാധിപരായ പാഠം മാസിക.

എം.എന്‍. വിജയനും ലേഖകന്‍ എസ്. സുധീഷിനും എതിരെ തോമസ് ഐസക്കും ശാസ്ത്രസാഹിത്യപരിഷത്തും വക്കീല്‍ നോട്ടീസ് അയച്ചതിന് പിന്നാലെ ഇറക്കിയ ലക്കത്തിലാണ് അതിരൂക്ഷമായവിമര്‍ശനം അഴിച്ചുവിടുന്നത്. ഐസക്കിന്റെയും പരിഷത്തിന്റെയും വക്കീല്‍നോട്ടീസിനെ എതിര്‍ക്കുന്ന ലേഖനത്തിന്റെ തലക്കെട്ട് തന്നെ ഐസക്ക് ചാരനാണ്, പരിഷത്ത് ചാരസംഘടനയാണ് എന്നാണ്.

ഡച്ച് പദ്ധതി ഗുണകരമാണ് എങ്കില്‍ എന്തുകൊണ്ട് പദ്ധതി തുടര്‍ന്ന് നടത്തേണ്ടതില്ല എന്ന് സിഡിഎസ് തീരുമാനിച്ചതെന്തിന് എന്ന് ഈ ലേഖനത്തില്‍ ചോദിയ്ക്കുന്നു. വസ്തുതകള്‍ മറച്ചുവയ്ക്കുക, കള്ളം പറയുക, ജനങ്ങളെ തെറ്റിദ്ധരിപ്പിയ്ക്കുക, വിദേശനാണയനിയമം ലംഘിയ്ക്കുക, പണാപഹരണം നടത്തുക എന്നിങ്ങനെയുള്ള പ്രവര്‍ത്തനം നടത്തുന്ന പരിഷത്ത് ഒരു ചാരസംഘടനയുടെ എല്ലാ ഗുണവിശേഷങ്ങളും പ്രചരിപ്പിയ്ക്കുന്നുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+