ലീഗുണ്ടെങ്കില്‍ പിന്തുണയില്ല: വി. എസ്
തിരുവനന്തപുരം: മുസ്ലിം ലീഗുള്‍പ്പെട്ട മന്ത്രിസഭയെ പിന്തുണക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാന്ദന്‍ ആവര്‍ത്തിച്ചു.
ആന്റണി മുസ്ലിം ലീഗിനോടൊപ്പം നില്‍ക്കുന്നത് തെറ്റും കരുണാകരന്‍ ലീഗിനോട് സഖ്യത്തിലേര്‍പ്പെടുന്നത് ശരിയുമാണെന്ന് പറയാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വര്‍ഗീയശക്തികളുമായി കൂട്ടുചേരുന്നവര്‍ക്ക് സി പി എം പിന്തുണ നല്‍കില്ല. കാര്‍ഷിക മേഖലയെ അവഗണിക്കുകയും വിദ്യാഭ്യാസ മേഖല സ്വകാര്യവല്‍ക്കരിക്കുകയും ചെയ്യുന്ന ആന്റണി സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായ നയം പുതിയ സര്‍ക്കാരിനുണ്ടാവണമെന്ന് അച്യുതാന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications