ബഗ്ദാദില്‍ സ്ഫോടനം: 10 പേര്‍ കൊല്ലപ്പെട്ടു
ബഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ ഒരു ഹോട്ടലിന് മുന്നിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്.
ഒക്ടോബര്‍ 12 ഞായറാഴ്ചയാണ് സ്ഫോടനമുണ്ടായത്. സിഐഎ, യുഎസ് ആഭ്യന്തരവകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ താമസിയ്ക്കുന്ന ബാഗ്ദാദ് ഹോട്ടലിന് മുന്നിലാണ് അതിശക്തമായ സ്ഫോടനം ഉണ്ടായത്.
ഹോട്ടലിന് മുന്നില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്ഫോടനത്തിന് ശേഷം ഇവിടെ സ്ഥിതി നിയന്ത്രണാതീതമായി. ജനത്തെ വിരട്ടിയോടിക്കാന്‍ പിന്നീട് യുഎസ് സേന വെടിവയ്പ് നടത്തി.












Click it and Unblock the Notifications