അയോധ്യയില്‍ വന്‍ സേനാവിന്യാസം
അയോധ്യ: വിശ്വഹിന്ദു പരിഷത്ത് 17ന് നടത്തുമെന്ന് പ്രഖ്യാപിച്ച രാം ദര്‍ശന്‍ സമ്മേളനം മുന്നില്‍ക്കണ്ട് അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് ജില്ലയില്‍ വന്‍ സേനാവിന്യാസം. ജില്ലയിലേക്കുള്ള എല്ലാ വഴികളും അടച്ചിരിക്കുകയാണ്.
ഏകദേശം നൂറോളം കമ്പനി അര്‍ധസേനാവിഭാഗങ്ങളെയാണ് ഇവിടെ വിന്യസിച്ചിരിയ്ക്കുന്നത്. റോഡ്, റെയില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. പാസ് കൂടാതെ ആരെയും ജില്ലയിലേക്ക് കടത്തിവിടില്ല.
ഇതിനിടെ അയോധ്യയിലേക്ക് പോകാന്‍ വന്നിറങ്ങുന്ന വിഎച്ച്പി പ്രവര്‍ത്തകരെ അറസ്റ് ചെയ്യുന്നുമുണ്ട്. ആന്ധ്രയിലെ വാറംഗലില്‍ നിന്ന് വന്ന 185 പേരടങ്ങുന്ന വിഎച്ച്പി സംഘത്തെ കാന്‍പൂര്‍ റെയില്‍വേസ്റേഷനില്‍ അറസ്റ് ചെയ്തു. ഇവര്‍ അയോധ്യയിലേക്കുള്ള വണ്ടിയില്‍ കയറാന്‍ ശ്രമിയ്ക്കുമ്പോഴായിരുന്നു അറസ്റ്. ഒറീസക്കാരായ 51 വിഎച്ച്പി പ്രവര്‍ത്തകരെയും അറസ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications