ഷാരൂഖ് ഖാന് ബിജെപിയിലേക്ക് ക്ഷണം
റായ്പൂര്‍: നടന്‍ ഷാരൂഖ്ഖാന് ബിജെപിയിലേക്ക് ക്ഷണം ലഭിച്ചു. ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനറങ്ങാനാണ് ബിജെപി ഷാരൂഖ് ഖാനോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
ഡിസംബര്‍ ഒന്നിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയ്ക്ക് പുറമെ ചെറുതും വലുതുമായ താരങ്ങളെ അണിനിരത്താനാണ് ബിജെപി ശ്രമം.
ബിജെപി ഔദ്യോഗികമായാണ് ഷാരൂഖ് ഖാനെ ക്ഷണിച്ചത്. പക്ഷെ ഷാരൂഖിന്റെ പ്രതികരണം അറിവായിട്ടില്ല. രാഷ്ട്രീയത്തിലേക്ക് വന്ന സിനിമാതാരങ്ങളായ ഹേമ മാലിനി, വിനോദ് ഖന്ന, ശത്രുഘന്‍ സിന്‍ഹ എന്നിവരും ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും. ഇവര്‍ക്കായി പ്രത്യേക സ്വകാര്യ വിമാനം തയ്യാറാക്കിയിട്ടുണ്ട്. സ്റാര്‍ പ്ലസിലെ കഹാനി ഘര്‍ ഘര്‍ കി എന്ന ജനപ്രിയടിവി പരമ്പരയിലൂടെ പ്രശസ്തയായ പാര്‍വതി ഭാഭിയും ഇക്കുറി ഛത്തീസ്ഗഢില്‍ ബിജെപിയ്ക്ക് വേണ്ടി പര്യടനം നടത്തും.
നാല് സംസ്ഥാനങ്ങളിലേയ്ക്ക് 2002 ഫെബ്രുവരി 21 ന് നടന്ന തിരഞ്ഞെടുപ്പിന്റെ വാര്‍ത്തകള്‍












Click it and Unblock the Notifications