സോണിയയുടെ പൗരത്വം മുഖ്യപ്രശ്നം: പവാര്‍
മുംബൈ: സോണിയാഗാന്ധിയ്ക്കെതിരായ പരാമര്‍ശം ഏഴുദിവസത്തിനകം പിന്‍വലിയ്ക്കണമെന്ന കോണ്‍ഗ്രസിന്റെ അന്ത്യശാസനം ശരദ് പവാര്‍ തള്ളി. അടുത്ത പൊതുതിരഞ്ഞെടുപ്പിലും എന്‍സിപിയുടെ മുഖ്യഅജന്‍ഡ സോണിയയുടെ വിദേശപൗരത്വപ്രശ്നമായിരിക്കുമെന്ന് ശരദ് പവാര്‍ പറഞ്ഞു.
മഹാരാഷ്ടയില്‍ താല്പര്യമില്ലെങ്കില്‍ കോണ്‍ഗ്രസിന് എന്‍സിപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിയ്ക്കാമെന്നും സോണിയാവിരുദ്ധ പരാമര്‍ശങ്ങള്‍ പിന്‍വലിയ്ക്കുന്ന പ്രശ്നമില്ലെന്നും പവാര്‍ പറഞ്ഞു. വിദേശപൗരത്വപ്രശ്നം പിന്‍വലിയ്ക്കാനോ പഴയ നിലപാടില്‍ വെള്ളംചേര്‍ക്കാനോ എന്‍സിപിയ്ക്ക് താല്പര്യമില്ല. - പവാര്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ കൂട്ടുകക്ഷിഭരണം തുടരണമോ വേണ്ടയോ എന്ന കാര്യം കോണ്‍ഗ്രസാണ് തീരുമാനിയ്ക്കേണ്ടത്. തീരുമാനം എങ്ങിനെയായാലും എന്‍സിപിയ്ക്ക് പ്രശ്നമില്ല. - പവാര്‍ പറഞ്ഞു.












Click it and Unblock the Notifications