കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണി മാറണമെന്നത് മുന്നണിയുടെ ആവശ്യം- പി.സി. ചാക്കോ

  • By Staff
Google Oneindia Malayalam News

മലപ്പുറം: ആന്റണി നേതൃസ്ഥാനത്ത് നിന്ന് മാറണമെന്ന് ഐക്യജനാധിപത്യ മുന്നണിയി ലെ എല്ലാ ഘടക കക്ഷികളും ആവശ്യപ്പെട്ടിരിയ്ക്കുകയാണ്. മാന്യമായി ആന്റണി സ്ഥാനം ഒഴിയുകയാണ് വേണ്ടതെന്ന് പി സി ചാക്കൊ പറഞ്ഞു.

മുന്നണി നേതാക്കള്‍ ഈ ആവശ്യം ഐ വിഭാഗത്തിനോടും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് ഐ വിഭാഗം ഈ ആവശ്യം ഉന്നയിയ്ക്കുന്നത്.

മലപ്പുറത്ത് നടന്ന കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് ജില്ലാനേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ആന്റണിക്ക് ഭൂരിപക്ഷമുണ്ടെന്ന ഉമ്മന്‍ചാണ്ടിയുടെ വാദത്തില്‍ അര്‍ത്ഥമില്ല. ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലല്ല ആന്റണിയെ മുഖ്യമന്ത്രിയാക്കിയത്. കോണ്‍ഗ്രസ് ഹൈക്കമാണ്ട് തീരുമാനിച്ചകാര്യം കോണ്‍ഗ്രസ് എം.എല്‍.എമാര്‍ അംഗീകരിച്ചതുകൊണ്ടാണ് ആ സ്ഥാനം ആന്റണിക്ക് ലഭിച്ചത്.

1995 ല്‍ ഭൂരിപക്ഷം ഉണ്ടായിരുന്നപ്പോഴും ഒരുവിഭാഗം ആവശ്യപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രിപദം ഒഴിയാന്‍ കരുണാകരന്‍ തയ്യാറാവുകയാണുണ്ടായതെന്നും ചാക്കോ പറഞ്ഞു.

എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ എം. ഒ. ജോണ്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദി ആന്റണി മാത്രമാണ്. ആന്റണിയാണ് അദ്ദേഹത്തെ അവിടെ സ്ഥാനാര്‍ത്ഥയാക്കിയത്. പരാജയവും അദ്ദേഹം ഏറ്റൈടുക്കണം. ഈ പരാജയത്തോടെ ഹൈകമാണ്ടിന് പോലും ആന്റണിയെ വിശ്യസിയ്ക്കാന്‍ കഴിയാതായിരിയ്ക്കുകയാണ്. ആന്റണിയുടെ ജനസമ്മിതിയാണ് എറണാകുളത്ത് മാറ്റുരയ്ക്കപ്പെട്ടത്. ഘടകകക്ഷികള്‍ എല്ലാം അതൃപ്തരാണ്. അവരെല്ലാം അത് വ്യക്തമാക്കിക്കഴിഞ്ഞു.

ആന്റണിയെ ഒഴിവാക്കി ഒരു അച്ചടക്കനടപടിക്ക് ഹൈക്കമാണ്ട് തയ്യാറായാല്‍ അതിന് തിരിച്ചടി ഉണ്ടാകും. ഐക്യമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമമില്ല. മറിച്ച് ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസിലെ ഭൂരിപക്ഷം കരുണാകരനുപിന്നില്‍ അണിനിരക്കുന്നത്.

നവംബര്‍ 19ന് കൊച്ചിയില്‍ നടക്കുന്ന മഹാസമ്മേളനത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ പുതിയ വിളംബരം കേള്‍ക്കാം.

കോണ്‍ഗ്രസ്സുകാര്‍ ഭൗതികമായി രണ്ടായില്ലെങ്കിലും മാനസികമായി രണ്ടായിക്കഴിഞ്ഞു. അഭിപ്രായ വ്യത്യാസവും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ശക്തമായ ഒരുവിഭാഗത്തെ തഴഞ്ഞുകൊണ്ട് പാര്‍ട്ടിക്ക് മുന്നോട്ടുപോകാന്‍ ആവില്ലെന്ന് ചാക്കോ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X