Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന്റെ കാലാവസ്ഥ പ്രവചനാതീതം

തിരുവനന്തപുരം: വൈകികിട്ടുന്ന മഴ, പെയ്യുന്ന മഴയുടെ അളവിലുണ്ടാകുന്ന കുറവ് തുടങ്ങി കേരളത്തിന്റെ മണ്‍സൂണിന് ഒട്ടേറെ താളം തെറ്റലുകള്‍. ഇത് കേരളത്തിന്റെ കാലാവസ്ഥാഘടനയെ പ്രവചനാതീതമാക്കുന്നതായി വിദഗ്ധര്‍.

മഴയുടെ നാടെന്നറിയപ്പെടുന്ന കേരളത്തില്‍ ഈയിടെ അപ്രതീക്ഷിതമായി അതിരൂക്ഷമായ വരള്‍ച്ചയ്ക്ക് സമാനമായ സ്ഥിതിഉണ്ടായി.

ദില്ലികേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിന്റെ ഭാഗമായ ജല സാങ്കേതിക കേന്ദ്രം 2000ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ നിഗമനങ്ങള്‍ ഇതാണ്:

കേരളത്തില്‍ ശരാശരി കാലവര്‍ഷമെങ്കിലും കിട്ടിയില്ലെങ്കില്‍ പല ജില്ലകളില്‍ വന്‍ വരള്‍ച്ചതന്നെ ഉണ്ടാവും. ഇത് കേരളം ആകെ വരളുന്നതിനും കാരണാവും.

ഏറെ കൊണ്ടാടപ്പെടുന്ന ഒന്നാണ് കേരളത്തിന്റെ കാലാവസ്ഥ. നനഞ്ഞ കാലാവസ്ഥ എന്നാണ് കേരളത്തിന്റെ കാലാവസ്ഥയെ കാലാവസ്ഥാവിദഗ്ധര്‍ വിളിയ്ക്കുന്നത് തന്നെ. എന്നിട്ടും 1983, 1985, 1986,1987 എന്നീ വര്‍ഷങ്ങളില്‍ കേരളത്തിന് വരള്‍ച്ച നേരിടേണ്ടിവന്നു. 1985ലും 1986ലും തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ സമയത്ത് നാലോ അഞ്ചോ ആഴ്ച തുടര്‍ച്ചയായി കേരളത്തിന് മഴ ലഭിയ്ക്കാതിരുന്നിട്ടുണ്ട്. വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ കാലത്ത് 3,800 മില്ലീമീറ്റര്‍ മഴയും തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് 1,800 മില്ലീമീറ്റര്‍ മഴയും ലഭിയ്ക്കുന്ന സംസ്ഥാനം എന്നറിയപ്പെടുമ്പോഴാണ് ഇത് സംഭവിച്ചതെന്നോര്‍ക്കണം.

കേരളത്തിന്റെ പ്രധാന മഴ ലഭിയ്ക്കുന്നത് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്താണ്. ഇക്കാലത്താണ് 80 ശതമാനം മഴയും ലഭിയ്ക്കുന്നത്. പക്ഷെ കേരളത്തിന്റെ വടക്ക് നിന്ന് തെക്കോട്ട് പോകുന്തോറും മണ്‍സൂണ്‍ മഴയുടെ ശക്തിയും തോതും അളവും കുറയുന്നതായി കാണാമെന്നും റിപ്പോര്‍ട്ടുണ്ട്. കേരളത്തിലെ പ്രധാന കാലവര്‍ഷം തെക്ക് പടിഞ്ഞാറന്‍ (ഇടവപ്പാതി) ആണെങ്കിലും ഇതില്‍ നിന്ന് പ്രധാനമായും മഴ കിട്ടുന്നത് വടക്കന്‍ കേരളത്തിനാണ്. തെക്കന്‍ കേരളത്തില്‍ തുലാവര്‍ഷമാണ് (വടക്ക് കിഴക്കന്‍ കാലവര്‍ഷം) ശക്തം.

വടക്കന്‍ കേരളത്തില്‍ ഇപ്പോള്‍ തുലാവര്‍ഷ മഴ വാര്‍ഷിക മഴയുടെ 15 ശതമാനമേ ലഭിയ്ക്കുന്നുള്ളൂ. ഇത് കേരളത്തിലെ നെല്‍കൃഷിയെ സാരമായി ബാധിയ്ക്കുന്നുണ്ട്. ഈ പ്രദേശത്തെ മൊത്തം മഴയുടെ 82 ശതമാനവും നല്കുന്ന തെക്ക് പടിഞ്ഞാറന്‍ മഴയുടെ തോതാകട്ടെ കൂടുന്നുമില്ല. തെക്കന്‍ കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയുടെ തോതില്‍ അഞ്ച് ശതമാനവും വടക്ക്കിഴക്കന്‍ മണ്‍സൂണ്‍ മഴയുടെ തോതില്‍ 8.3 ശതമാനവും കുറവുകണ്ടതായി പഠനം പറയുന്നു.

വാര്‍ഷിക മഴയും കുറയുകയാണ്. കഴിഞ്ഞ കാലത്തെ വരള്‍ച്ചയുടെ ചരിത്രമെടുത്ത് നോക്കിയാലും വരള്‍ച്ചമൂലമുള്ള ദുരിതം ഏറ്റവും കൂടുതല്‍ ഉണ്ടായത് 1987ല്‍ ആണ്. 14 ജില്ലകളിലായി 1,500 ഗ്രാമങ്ങളെ വരള്‍ച്ച അന്ന് ബാധിച്ചു. ഏകദേശ 9.82 ലക്ഷം ഹെക്ടറിലെ കൃഷി നശിച്ചു. ആറ് ലക്ഷം വരുന്ന കന്നുകാലികളും വലഞ്ഞു. 1987ല്‍ ജനവരി മുതല്‍ മെയ് വരെ സംസ്ഥാനമാകെ വരള്‍ച്ചയുടെ പിടിയിലായിരുന്നു. 1983ലെ വരള്‍ച്ചയില്‍ 3.23 ലക്ഷം ഹെക്ടര്‍ കൃഷിയാണ് പാടെ നശിച്ചത്. 106.86 കോടിയുടെ നഷ്ടമുണ്ടായി. നാണ്യവിളകളായ റബര്‍, കാപ്പി, തേയില എന്നിവയും നശിച്ചു. 30 ലക്ഷം കിലോഗ്രാം തേയില നശിച്ചു. ഒരു കോടിയുടെ നഷ്ടമുണ്ടായി.

മേഘങ്ങളുടെ സ്വഭാവപഠനവും ഭൂനിരപ്പില്‍ മഴപെയ്യുന്നതിന്റെ പ്രത്യേകതകളും പഠിച്ചാല്‍ കേരളത്തിലെ വരള്‍ച്ച പ്രവചിയ്ക്കാനാകും. ഉപഗ്രഹചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന മേഘപഠനങ്ങളും കേരളത്തിന്റെ വരള്‍ച്ചയെക്കുറിച്ച് ശരിയായ ചിത്രം തരും. ദുര്‍ബലമായ മണ്‍സൂണും വരള്‍ച്ചയും അനുഭവപ്പെട്ട 1966ല്‍ മേഘങ്ങളുടെ ഒരു നീണ്ടനിര തെക്കേയിന്ത്യയിലേക്ക് നീങ്ങിയിരുന്നതായി ഉപഗ്രഹചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+