മലയാള സിനിമാ ചരിത്രത്തെ കുറിച്ച് സിഡി
തിരുവനന്തപുരം: മലയാള സിനിമാ ചരിത്രത്തെ കുറിച്ചുള്ള ബഹുഭാഷാ സി ഡി റോം സംസ്ഥാന ചലച്ചിത്ര അക്കാദമി ഒക്ടോബര്‍ 12 ഞായറാഴ്ച പുറത്തിറക്കി.
3,400 ചിത്രങ്ങളില്‍ നിന്നുള്ള ഭാഗങ്ങളും പാട്ടുകളും അടങ്ങിയതാണ് സി ഡി റോം. മലയാളത്തിലേക്ക് ഡബ് ചെയ്തിട്ടുള്ള നാനൂറോളം ചിത്രങ്ങളുടെ ഭാഗങ്ങളും സി ഡി റോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മലയാള ചലച്ചിത്ര വ്യവസായം 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിനോട് അനുബന്ധിച്ചാണ് സി ഡി റോം പുറത്തിറക്കിയതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി. കെ. രാജീവ്കുമാര്‍ പറഞ്ഞു.
മലയാള ചലച്ചിത്ര ചരിത്രത്തെ കുറിച്ചുള്ള ഒരു സര്‍വവിജ്ഞാന കോശവും അക്കാദമി പുറത്തിറക്കും. പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് ടി. ഇ. വാസുദേവനാണ് സര്‍വവിജ്ഞാനകോശം തയ്യാറാക്കിയിരിക്കുന്നത്. 3,000 പേജുള്ളതാണ് സര്‍വവിജ്ഞാന കോശം.
മലയാള സിനിമയുടെ 75-ാം വാര്‍ഷികാഘോഷ വേളയില്‍ ചലച്ചിത്ര അക്കാദമി ആഘോഷം സംഘടിപ്പിക്കുമെന്ന് രാജീവ്കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications