അണികള്‍ ഐ ഗ്രൂപ്പിനോടൊപ്പമെന്നറിഞ്ഞപ്പോള്‍ അനുരഞ്ജനത്തിന് നീക്കം
കൊച്ചി: പ്രവര്‍ത്തകര്‍ മുഴുവനും ഐ വിഭാഗത്തോടൊപ്പമാണെന്ന് അറിയാമെന്നതുകൊണ്ടാണ് എ വിഭാഗം നവംബര്‍ 19 ന് റാലി നടത്താതിരുന്നാല്‍ എന്ത് വിട്ടുവീഴ്ചയും ചെയ്യാമെന്ന് പറഞ്ഞ് ഉമ്മന്‍ ചാണ്ടി മുന്നോട്ട് വന്നിരിയ്ക്കുന്നതെന്ന് ഐ വിഭാഗം പറയുന്നു.
ഇതിനെ പാര്‍ട്ടി പിളര്‍ക്കാതിരിയ്ക്കാനായി അവര്‍ ചെയ്യുന്ന വന്‍ ത്യാഗമാണെന്ന നിറം പകരാനാണ് ഉമ്മന്‍ ചാണ്ടി ശ്രമിയ്ക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടേയും എ വിഭാഗത്തിന്റേയും ഇത്തരം പിത്തലാട്ടങ്ങള്‍ ഒന്നും യഥാര്‍ത്ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഐ വിഭാഗത്തിനോട് വിലപ്പോവില്ല. ഐ വിഭാഗത്തിന്റെ കൊച്ചിയിലെ നേതാക്കളാണ് ഇത് പറയുന്നത്. ഇതാണ് എല്ലാ ഐ വിഭാഗം നേതാക്കളുടേയും ചിന്ത.
ജില്ലാ കണ്‍വന്‍ഷനുകളും ഇന്ദിരാ ഗാന്ധിയുടെ ജന്മദിനമായ നവംബര്‍ 19 ന് നടത്താന്‍ ഉദ്ദേശിയ്ക്കുന്ന റാലിയും ഉപേക്ഷിയ്ക്കുന്ന പ്രശ്നമേ ഇല്ലെന്ന് ഐ വിഭാഗം വ്യക്തമാക്കിക്കഴിഞ്ഞു. കേരളത്തില്‍ നേതൃമാറ്റം മാത്രമേ ഉപാധിയുള്ളു.
വന്‍ പോസ്റര്‍ പ്രചരണ പരിപാടിയും ഐ വിഭാഗം സംഘടിപ്പിച്ചിട്ടുണ്ട്. ഈ പോസ്ററുകളില്‍ ഒന്നും തന്നെ സോണിയാ ഗാന്ധിയുടെ ചിത്രമില്ല. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും മാത്രമാണ് യാഥാര്‍ത്ഥ കോണ്‍ഗ്രസുകാരുടെ നേതാക്കളെന്നാണ് ഐ വിഭാഗത്തിന്റെ നിലപാട്.
കേരളത്തിലെ എല്ലാ ജില്ലകളിലേയും ഐ വിഭാഗം നേതൃയോഗം പൂര്‍ത്തിയാക്കികഴിഞ്ഞു. ജില്ലാ കണ്‍വന്‍ഷനുകളുടെ തീയതിയും പ്രഖ്യാപിച്ചു. ഒക്ടോബര്‍ 19 ന് കൊല്ലം, 20 ന് മലപ്പുറം, 21 ന് കോഴിക്കോട്, 22ന് കണ്ണൂര്‍, 23 ന് പാലക്കാട്, എറണാകുളം, 24 ന് കോട്ടയം, 25 ന് തൊടുപുഴ, വയനാട്, 26 ന് ആലപ്പുഴ, 31 ന് തിരുവനന്തപുരം എന്നിങ്ങനെ ജില്ലാ കണ്‍വന്‍ഷനുകള്‍ നടക്കും. ഇതില്‍ ആറ് ജില്ലാ കണ്‍വന്‍ഷനുകളില്‍ കെ.കരുണാകരന്‍ പങ്കെടുക്കും.
ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തില്‍ നടക്കുനന റാലിയില്‍ കെ. കരുണാകരന്‍ സംസാരിയ്ക്കും. അന്ന് കരുണാകരന്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് ഐ വിഭാഗം കരുതുന്നത്.












Click it and Unblock the Notifications