കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോ പാര്‍ക്കിനായി കൂടുതല്‍ ഭൂമി

  • By Staff
Google Oneindia Malayalam News

കൊച്ചി: കാക്കനാട്ട് ആരംഭിയ്ക്കുന്ന ഇന്‍ഫോ പാര്‍ക്കിന് 104 ഏക്കര്‍ ഭൂമി അധികമായി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ 90 ഏക്കര്‍ ഭൂമി ഏറ്റെടുത്തിരുന്നു. ഇതിന് പുറമെ 104 ഏക്കര്‍ കൂടി ഏറ്റെടുക്കുന്നതോടെ ഇന്‍ഫോപാര്‍ക്കിന്റെ ആകെ വിസ്തൃതി 194 ഏക്കറായി മാറും.

ഇതോടെ വിസ്തൃതിയുടെ കാര്യത്തില്‍ ഇന്‍ഫോപാര്‍ക്ക് തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിനെ പിന്തള്ളും. ടെക്നോപാര്‍ക്കിന്റെ ആകെ വിസ്തൃതി 156 ഏക്കര്‍ മാത്രമാണ്.

ആദ്യം നിശ്ചയിച്ച 90 ഏക്കര്‍ ഭൂമിയുടെ ഏറ്റെടുക്കലാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഇവിടെയാണ് ഇപ്പോള്‍ ഇന്‍ഫോപാര്‍ക്കിന്റെ ഹൈടെക് കെട്ടിടസമുച്ചയം ഉയരുന്നത്. ഇത് കഴിഞ്ഞാല്‍ 104 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ആരംഭിയ്ക്കും. വന്‍കിട ഐടി കമ്പനികള്‍ക്ക് സ്വന്തമായി കെട്ടിടം പണിയുന്നതിനും സ്ഥലം ലഭ്യമാകുന്നതിനും വേണ്ടിയാണ് അധികമായി 104 ഏക്കര്‍ ഉപയോഗിക്കുക. പ്രഫഷനലുകള്‍ക്ക് താമസസൗകര്യത്തിന് പാര്‍ക്കിനുള്ളില്‍ ടൗണ്‍ഷിപ്പ് പണിയും. ചെന്നൈയിലെ മഹീന്ദ്രാസിറ്റിയ്ക്കൊപ്പം കിടപിടിക്കുന്ന ഐടി പാര്‍ക്കാണ് കൊച്ചിയില്‍ സ്ഥാപിയ്ക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കിന്‍ഫ്രയുടെ കൈവശമുണ്ടായിരുന്ന ഭൂമിയിലാണ് ഇന്‍ഫോപാര്‍ക്കിന് വേണ്ടിയുള്ള ഹൈടെക് സമുച്ചയം പണിത് തുടങ്ങിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ഈ സ്ഥലം പ്രത്യേക വിജ്ഞാപനത്തിലൂടെ സര്‍ക്കാര്‍ കിന്‍ഫ്രയുടെ കയ്യില്‍ നിന്ന് ഏറ്റെടുത്തു. ഈ ഭൂമിയുടെ ചുമതല ഇപ്പോള്‍ ഐടി മിഷനാണ്. ഐടി മിഷന്റെ കീഴിലാണ് ഇന്‍ഫോപാര്‍ക്ക് പ്രവര്‍ത്തിയ്ക്കുക. ഇന്‍ഫോപാര്‍ക്കിന്റെ നിര്‍മ്മാണച്ചുമതല ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.ജി. ഗിരീഷ്ബാബുവിനെയാണ് ഏല്പിച്ചിരിയ്ക്കുന്നത്. അന്താരാഷ്ട്ര നിര്‍മ്മാണക്കമ്പനിയായ ബി.ഇ. ബില്ലിമോറിയാണ് നിര്‍മ്മാണത്തിന്റെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.

രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ ഹൈടെക് കെട്ടിടം 26 കോടി രൂപ ചെലവിലാണ് നിര്‍മ്മിയ്ക്കുന്നത്. ഇപ്പോള്‍ ഐടി കമ്പനികള്‍ പ്രവര്‍ത്തിയ്ക്കുന്ന എസ്ഡിഎഫ് സമുച്ചയവും ഇപ്പോള്‍ പാര്‍ക്കിലുണ്ട്. 2004 മെയില്‍ ഹൈടെക് സമുച്ചയത്തിന്റെ പണി പൂര്‍ത്തിയാവുമെന്ന് കരുതുന്നു.

ഇപ്പോള്‍ തന്നെ 15ഓളം രാജ്യാന്തരകമ്പനികള്‍ കെട്ടിടത്തില്‍ സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്. കാള്‍ സെന്റര്‍, സോഫ്റ്റ്വെയര്‍ വികസനം, മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍, ഓണ്‍ലൈന്‍ ഡവലപ്മെന്റ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിയ്ക്കുന്ന കമ്പനികളാണ് ഇവിടെ താല്പര്യം കാണിച്ചിരിയ്ക്കുന്നത്.

ഇന്‍ഫോപാര്‍ക്കില്‍ നിന്ന് വിമാനത്താവള-കപ്പല്‍തുറമുഖ റോഡിലേക്ക് നാല്വരിപ്പാത പണിയും. പരിസ്ഥിതിയ്ക്ക് പ്രാധാന്യം നല്കി പാര്‍ക്കിന് ചുറ്റും മരങ്ങള്‍വച്ചുപിടിപ്പിയ്ക്കും. വൈകാതെ ഇന്‍ഫോപാര്‍ക്കിന്റെ പ്രത്യേക ബസ്സോടിയ്ക്കാനും പദ്ധതിയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X