കരുണാകരന്‍ തിങ്കളാഴ്ച സോണിയയെ കാണും
ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ ഒക്ടോബര്‍ 13 തിങ്കളാഴ്ച കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തും.
വൈകുന്നേരമാണ് ചര്‍ച്ച. ഉച്ചയ്ക്ക് 12 മണിക്ക് ചര്‍ച്ച നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ചില വിദേശനയതന്ത്രപ്രതിനിധികള്‍ സോണിയയെ കാണാനെത്തിയതോടെ കരുണാകരനുമായുള്ള ചര്‍ച്ച വൈകുന്നേരത്തേക്ക് മാറ്റുകയായിരുന്നു.
എ ഐ സി സി ട്രഷറര്‍ മോത്തിലാല്‍ വോറ തിങ്കളാഴ്ച കരുണാകരനുമായി ചര്‍ച്ച നടത്തി. കരുണാകരുനായി നടത്തിയ സംഭാഷത്തിന്റെ വിശാദംശങ്ങള്‍ പിന്നീട് വോറ ടെലിഫോണില്‍ സോണിയാഗാന്ധിയെ അറിയിച്ചു.
സോണിയയുമായുള്ള ചര്‍ച്ചയില്‍ കേരളത്തില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം കരുണാകരന്‍ ഉന്നയിച്ചേക്കും. ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനായാണ് കരുണാകരന്‍ ദില്ലിയിലെത്തിയത്.












Click it and Unblock the Notifications