കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതൃമാറ്റം തന്നെ പരിഹാരം: കരുണാകരന്‍

  • By Staff
Google Oneindia Malayalam News

ദില്ലി: നേതൃമാറ്റമാണ് കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്നും അല്ലാതുള്ള പരിഹാരമാര്‍ഗമുണ്ടെങ്കില്‍ അത് എ ഗ്രൂപ്പ് നിര്‍ദേശിക്കട്ടെയെന്നും കെ. കരുണാകരന്‍.

ദില്ലിയില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു കരുണാകരന്‍. എറണാകുളം ഉപതിരഞ്ഞെടുപ്പ് യു ഡി എഫ് സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് എ. കെ. ആന്റണി പറഞ്ഞിരുന്നതാണ്. തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ഇനിയെന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. സ്ഥിതിഗതികള്‍ ഇതുപോലെ തുടരുകയാണെങ്കില്‍ ഇനിയുള്ള തിരഞ്ഞെടുപ്പില്‍ എറണാകുളം ആവര്‍ത്തിക്കപ്പെടും.

താന്‍ അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്ന സാഹി കമ്മിറ്റിയുടെ വിലയിരുത്തല്‍ ശരിയാണ്. എറണാകുളം തിരഞ്ഞെടുപ്പില്‍ താന്‍ കോണ്‍ഗ്രസിനെതിരായി ഒന്നും പറഞ്ഞിട്ടില്ല. ആന്റണിയുടെ ചില നടപടികളെ എതിര്‍ക്കുക മാത്രമാണ് താന്‍ ചെയ്തത്.

എ ഗ്രൂപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് പോലും മനസ് കൊണ്ട് നേതൃത്വം മാറണമെന്നാണ്. ഇപ്പോള്‍ എ ഗ്രൂപ്പിന്റെ നേതാവ് ഉമ്മന്‍ചാണ്ടിയാണ്. ആന്റണിയെ നേതാവായി നിലനിര്‍ത്തിയിട്ട് കാര്യമില്ലെന്ന് അവര്‍ക്ക് മനസിലായിക്കഴിഞ്ഞു.

യുഡിഎഫിലെ ഘടകക്ഷികള്‍ക്കെല്ലാം ഭരണനേതൃത്വം മാറണമെന്ന അഭിപ്രായമാണുള്ളത്. മുസ്ലി ലീഗിന് പോലും ഈ അഭിപ്രായമാണുള്ളതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാവുന്നത്. അതുകൊണ്ടുതന്നെ നേതൃമാറ്റം സംബന്ധിച്ച് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തേണ്ട കാര്യമില്ല.

നിര്‍ണായകഘട്ടത്തില്‍ ഐ ഗ്രൂപ്പിലെ പലരും കാലുമാറുമെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. എ ഗ്രൂപ്പിലെ പലരും ഇപ്പോള്‍ ഐ ഗ്രൂപ്പിനോടൊപ്പമാണ്. അതുകൊണ്ടാണ് എ ഗ്രൂപ്പിന് ആശങ്ക.

സ്പീക്കറെ മാറ്റാന്‍ പ്രതിപക്ഷം നിയമസഭയില്‍ പ്രമേയം കൊണ്ടുവരികയാണെങ്കില്‍ ആലോചിച്ച് തീരുമാനമെടുക്കും. സ്പീക്കര്‍ എല്ലാ പരിധികളും ലംഘിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. എംഎല്‍എമാരെ ഭീഷണിപ്പെടുത്തുക പോലും ചെയ്യുന്ന അദ്ദേഹത്തിനെതിരാണ് നിയമസഭാംഗങ്ങള്‍- കരുണാകരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X