57 കുടുംബങ്ങളെ കൂടി പുനരധിവസിപ്പിച്ചു
കോഴിക്കോട്: മാറാട് പുനരധിവാസത്തിന്റെ മൂന്നാം ദിവസമായ ഒക്ടോബര്‍ 12 ഞായറാഴ്ച 57 കുടുംബങ്ങള്‍ കൂടി തിരിച്ചെത്തി. ഇതോടെ പുനരധിവസിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ എണ്ണം 183 ആയി.
മാറാട് നടന്ന ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് 24 ലക്ഷം രൂപ കൂടി ഞായറാഴ്ച വിതരണം ചെയ്തു. മാറാട് ചെറിയ പള്ളിക്ക് കിഴക്ക്വശം, ജുമാമസ്ജിദ് പരിസരം, സാഗരസരണി എന്നീ ഭാഗങ്ങളിലാണ് തിങ്കളാഴ്ച പുനരധിവാസം നടന്നത്.
നാലോ അഞ്ചോ ദിവസങ്ങള്‍ക്കുള്ളില്‍ പുനരധിവാസം പൂര്‍ത്തിയാക്കുമെന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നത്. ഇത് പ്രകാരം ചൊവാഴ്ചയ്ക്കുള്ളില്‍ പുനരധിവാസം പൂര്‍ത്തിയാവേണ്ടതാണ്.
മാറാട് കൂട്ടക്കൊല കേസിലെ പ്രതികളുടെ കുടുംബങ്ങള പുനരധിവസിപ്പിക്കുന്നത് തിങ്കളാഴ്ച അരയ സമാജം പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇവരെ അവസാന ദിവസം മാത്രം പുനരധിവസിപ്പിക്കാമെന്ന നിലപാടിലാണ് ജില്ലാ അധികൃതര്‍ ഇപ്പോള്‍.












Click it and Unblock the Notifications