മാറാട് പുനരധിവാസം നാല് ദിവസത്തേക്ക് നീട്ടി
കോഴിക്കോട്: മാറാട് പുനരധിവാസം പൂര്‍ത്തിയാക്കാനുള്ള സമയപരിധി ജില്ലാ അധികൃതര്‍ നാല് ദിവസത്തേക്ക് നീട്ടി. മാറാട് ആക്രമണ കേസിലെ പ്രതികളുടെ ബന്ധുക്കളെ പുനരധിവസിപ്പിക്കുന്നത് തടയപ്പെട്ടതോടെയാണ് ജില്ലാ അധികൃതര്‍ ഈ തീരുമാനമെടുത്തത്.
15 കുടുംബങ്ങളെ കൂടി ഒക്ടോബര്‍ 13 തിങ്കളാഴ്ച മാറാട്ടെത്തിച്ചു. മാറാട് കേസിലെ പ്രതികളുടെ ബന്ധുക്കളായ അറുപത് കുടുംബങ്ങളെയാണ് ഇനി പുനരധിവസിപ്പിക്കാനുള്ളത്. ഇവര്‍ പയ്യാനക്കല്‍ സ്കൂളിലും ചാലിയത്തെ ക്യാമ്പിലുമായി കഴിയുകയാണ്.
മാറാട് കേസിലെ പ്രതികളുടെ ബന്ധുക്കളെ പുനരധിവസിപ്പിക്കുന്നതിന് ഞായറാഴ്ച ജില്ലാ അധികൃതര്‍ ശ്രമം നടത്തിയിരുന്നെങ്കിലും അരയസമാജം പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.
ക്യാമ്പുകള്‍ക്ക് പുറത്ത് കഴിയുന്നവരായി വേറെയും അറുപതിലേറെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുണ്ടെന്നാണ് ജില്ലാ അധികൃതര്‍ പറയുന്നത്.












Click it and Unblock the Notifications