മാറാട്: ഒക്ടോ.15ന് വീണ്ടും കണ്വെന്ഷന്
കോഴിക്കോട്: മാറാട് കേസിലെ പ്രതികളുടെ പുനരധിവാസപ്രശ്നം സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ഒക്ടോബര്‍ 15ന് എല്‍ ഡി എഫിലെയും യു ഡി എഫിലെയും ഘടകകക്ഷികളുടെ കണ്വെന്ഷന് കോഴിക്കോട്ട് നടക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു.
മാറാട് പ്രശ്നം സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകളില്‍ നിന്ന് മറ്റ് പാര്‍ട്ടികളെ അകറ്റി നിര്‍ത്തിയത് യുഡിഎഫ് സര്‍ക്കാരിന്റെയും സംഘ്പരിവാറിന്റെയും രഹസ്യഅജണ്ടയുടെ ഭാഗമായാണ്. മാറാട് കേസിലെ പ്രതികളുടെ ബന്ധുക്കള്‍ സ്വന്തം വീടുകളിലേക്ക് തിരിച്ചുവരുന്നത് അനുവദിക്കാതിരിക്കാന്‍ സര്‍ക്കാരും സംഘ്പരിവാറും തമ്മിലുള്ള രഹസ്യധാരണ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
സംഘ്പരിവാറിന് അനുകൂലമായ തീരുമാനങ്ങളാണ് ആന്റണി തുടക്കം മുതലേയെടുത്തത്. യു ഡി എഫ് സര്‍ക്കാരിന്റെ സുപ്രധാന നയങ്ങള്‍ തീരുമാനിക്കുന്നത് ആര്‍എസ്എസാണെന്ന് വരുന്നത് നിര്‍ഭാഗ്യകരമാണ്.
മാറാട് കേസിലെ പ്രതികളുടെ ബന്ധുക്കളെ പുനരധിവസിപ്പിക്കുന്നത് തടയപ്പെട്ടതിനെതിരെ മന്ത്രിസഭയിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗ് പോലും മൗനം പാലിക്കുകയാണ്. എല്ലാ കുടുംബങ്ങളെയും മാറാട്ടേക്ക് തിരിക കൊണ്ടുവരുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കണ്വെന്ഷന് ഉറച്ച തീരുമാനം കൈക്കൊള്ളുമെന്ന് പിണറായി പറഞ്ഞു.
കേന്ദ്രനിയമമന്ത്രി ചീഫ് ജസ്റിസിനെ ദില്ലിയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി സന്ദര്‍ശിച്ചത് രഹസ്യ അജണ്ടയുടെ ഭാഗമാണെന്നും പിണറായി ആരോപിച്ചു. നേരത്തെ ചീഫ് ജസ്റസിനെ മുഖ്യമന്ത്രി എ.കെ. ആന്റണി സന്ദര്‍ശിച്ചതിന്റെ തുടര്‍ച്ചയായിരുന്നു തോമസിന്റെ സന്ദര്‍ശനം. - പിണറായി പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications