Get Updates
Get notified of breaking news, exclusive insights, and must-see stories!

തല ഒട്ടിച്ചേര്‍ന്ന കുട്ടികളെ വേര്‍പ്പെടുത്തി

ഡാലസ്: ഈജിപ്തില്‍ നിന്നുള്ള രണ്ട് വയസ്സ് പ്രായമുള്ള സയാമീസ് ഇരട്ടക്കുട്ടികളെ ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തി. യുഎസിലെ ഡാലസിലുള്ള ചില്‍ഡ്രന്‍സ് മെഡിക്കല്‍ സെന്ററില്‍ നടന്ന ശസ്ത്രക്രിയയിലൂടെയാണ് കുട്ടികളെ രണ്ടായി വേര്‍പെടുത്തിയത്. തലയുടെ മുകള്‍ഭാഗം കൂടിച്ചേര്‍ന്ന നിലയിലായിരുന്നു കുട്ടികള്‍.

അഹമ്മദ് എന്നും മുഹമ്മദ് എന്നുമായിരുന്നു കുട്ടികളുടെ പേര്. ശസ്ത്രിക്രിയയ്ക്ക് ശേഷം കുട്ടികളുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കൂട്ടികളുടെ തലച്ചോറും മുഖവും വരെ ഡോക്ടര്‍മാര്‍ ശസ്ത്രിക്രിയയിലൂടെ രൂപാന്തരം വരുത്തിയിരുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം തലച്ചോറില്‍ വീക്കം ഉണ്ടായത് ഡോക്ടര്‍മാര്‍ കാര്യമായി ശ്രദ്ധിയ്ക്കുന്നുണ്ട്. കാരണം തലച്ചോറിലെ രക്തം കട്ടപിടിച്ച് മസ്തിഷ്കാഘാതം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അവര്‍ ഭയപ്പെടുന്നുണ്ട്.

തുടയില്‍ നിന്നുള്ള കോശങ്ങള്‍ എടുത്താണ് തലകളെ വേര്‍പ്പെടുത്തിയപ്പോഴുണ്ടായ മുറിവ് അടച്ചത്. ഏകദേശം 60 പേരടങ്ങിയ മെഡിക്കല്‍ വിദഗ്ധരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രിക്രിയയ്ക്ക് ഏകദേശം 9.6 കോടി രൂപ ചെലവ് വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+