Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂട്ട അറസ്റ്; വിഎച്ച്പി നേതാക്കള്‍ ഒളിവില്‍

അയോധ്യ: വിശ്വഹിന്ദു പരിഷത്ത് 17ന് നടത്തുമെന്ന് പ്രഖ്യാപിച്ച രാം ദര്‍ശന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ 10,000 വിഎച്ച്പി പ്രവര്‍ത്തകരെ മുലായം സിംഗ് സര്‍ക്കാര്‍ ജയിലിലടച്ചു. അറസ്റ് മുന്നില്‍ കണ്ട് വിഎച്ച്പിയുടെ നേതാക്കളെല്ലാം ഒളിവിലാണ്.

സമ്മേളനം നടത്തില്ലെന്ന ഉറച്ച നിലപാടിലാണ് മുലായം സിംഗ് സര്‍ക്കാര്‍. രാംദര്‍ശന് മുന്നോടിയായി 15നും 16നും ദില്ലിയിലും ലഖ്നോവിലും റാലി നടത്തുമെന്ന് വിഎച്ച്പി പ്രഖ്യാപിച്ചിട്ടുണ്ട്. അറസ്റ് ഒഴിവാക്കാന്‍ അശോക് സിംഗാള്‍ ഉള്‍പ്പെടെയുള്ള വിഎച്ച്പി നേതാക്കള്‍ രഹസ്യമായി അയോധ്യയിലെത്തുമെന്ന് കരുതുന്നു.

ഇപ്പോള്‍ സിആര്‍പിഎഫിന്റെ 75 കമ്പനികള്‍ ഇവിടെയുണ്ട്. ഇതിന് പുറമെ ലഖ്നോവിലും അയോധ്യയിലുമായി 100 കമ്പനി സിആര്‍പിഎഫുകാരെ കൂടി വിന്യസിയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

എന്തുവിലകൊടുത്തും അയോധ്യയില്‍ തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന അലഹബാദ് ഹൈക്കോടതി വിധി നടപ്പാക്കുമെന്ന ദൃഢനിശ്ചയത്തിലാണ് മുലായം സര്‍ക്കാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+