നാസ ചൊവാപര്യവേക്ഷണത്തിന് ഇന്ത്യന്‍ കുട്ടി
ദില്ലി: യുഎസിലെ നാസയുടെ ചൊവാ പര്യവേക്ഷണ സംഘത്തിലേക്ക് ഒരു ഇന്ത്യന്‍ സ്കൂള്‍ കുട്ടിയും. ദക്ഷിണ ദില്ലിയിലെ അമിറ്റി ഇന്റര്‍നാഷണല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി 14 കാരനായ സാത്വിക് അഗര്‍വാള്‍ ആണ് ഇതിനായി തെരഞ്ഞെടുക്കപ്പെട്ടത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 16 കുട്ടികളെയാണ് നാസ തിരഞ്ഞെടുത്തത്. അന്താരാഷ്ട്ര തലത്തില്‍ നടത്തിയ മത്സരത്തില്‍ നിന്നാണ് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. രണ്ടാഴ്ച നാസയിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബില്‍ ഈ വിദ്യാര്‍ത്ഥികള്‍ ഗവേഷണത്തില്‍ നാസയിലെ ശാസ്ത്രജ്ഞരോടൊപ്പം പങ്കാളികളാകും.
ഇന്റര്‍നെറ്റ് കണ്‍സള്‍ട്ടന്റായ രാജീവ് അഗര്‍വാളിന്റെ മകനാണ് സാത്വിക്.അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്ലാനറ്ററി സൊസൈറ്റി നടത്തിയ മത്സരത്തില്‍ വിജയിയായതോടെയാണ് നാസയില്‍ ഗവേഷണം നടത്താന്‍ സാത്വികിന് വഴിയൊരുങ്ങിയത്.
ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഒറിജിനല്‍ മൈന്‍ഡ് അവാര്‍ഡും കിരണ്‍ബേദിയുടെ ഇന്ത്യ വിഷന്‍ ഫൗണ്ടേഷന്‍ നല്‍കുന്ന വെബ്സൈറ്റിനുള്ള അവാര്‍ഡും ഇതിനു മുമ്പ് സാത്വികിന് ലഭിച്ചിട്ടുണ്ട്. സാത്വികിന്റെ ബഹിരാകാശത്തെക്കുറിച്ചുള്ള വെബ്സൈറ്റാണ് ഈ അവാര്‍ഡ് നേടിയത്.












Click it and Unblock the Notifications